ഗാന്ധിനഗർ:രാഷ്ടീയത്തിൽ വീണ്ടും സജീവമാകുകയാണെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർ സിങ് വഗേല. നാല് വർഷത്തെ ഭരണകാലത്തിനിടെ മോദി സർക്കാരിന് വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019 ലെ പൊതുതിരഞ്ഞെടുപ്പിനായി ബിജെപി വിരുദ്ധ വിശാല മുന്നണി രൂപവത്കരിക്കാനായി പ്രാദേശിക പാർട്ടികളെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും വഗേല പറഞ്ഞു. പ്രാദേശിക പാർട്ടികളെ ബിജെപിക്കെതിരായി അണിനിരത്തുന്നതിന്റെ ഏകോപനത്തിനായി മുൻകൈ എടുക്കണമെന്നാണ് അനുയായികളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു പാർട്ടിയിലേക്കും പോകുന്നില്ല. ബിജെപിക്കെതിരെ പൊരുതുന്ന രാഷ് ട്രീയപാർട്ടികളെ സഹായിക്കും. എനിക്ക് അധികാരത്തോട് താത്പര്യമില്ല. കർഷകരോട് ബിജെപി സർക്കാർ അനീതി കാട്ടി. ബിജെപിക്കെതിരെ അണിനിരക്കുന്ന സഖ്യത്തിനൊപ്പം ഞാനുണ്ടാകുംട-വഗേല നിലപാട് വ്യക്തമാക്കി. ജനസംഘത്തിലൂടെ ഗുജറാത്ത് രാഷ് ട്രീയത്തിന്റെ ഭാഗമായ വഗേല 1996ൽ ബിജെപി വിട്ട ശേഷം രാഷ് ട്രീയ ജനതാ പാർട്ടി എന്ന പാർട്ടിയുണ്ടാക്കി കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി. അതിന് ശേഷം കോൺഗ്രസിൽ ചേർന്ന് യുപിഎയുടെ ഭാഗമായി കേന്ദ്രത്തിൽ മന്ത്രിയായി. എന്നാൽ കഴിഞ്ഞ വർഷം ഗുജറാത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനുയായികൾക്കൊപ്പം കോൺഗ്രസ് നിന്ന് രാജിവെക്കുകയായിരുന്നു. വഗേല പക്ഷക്കാരായ എംഎൽഎമാർ പാർട്ടി വിട്ടുപോയതിനാൽ കഷ് ടിച്ചാണ് അന്ന് അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞത്. കോൺഗ്രസ് വിട്ടശേഷം നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയിലേക്ക് മടങ്ങും എന്ന സൂചന ശക്തമായിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ജൻ അലാം മോർച്ച എന്ന പാർട്ടി രൂപവത്കരിച്ച് ഒറ്റയ്ക്ക് മത്സരിച്ചു. 100 സ്ഥാനാർഥികളെ നിർത്തിയെങ്കിലും ആ പരീക്ഷണം പാളി. ചില സീറ്റുകളിൽ കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കുന്നതിൽ വഗേലയുടെ സ്ഥാനാർഥികളുടെ സാന്നിധ്യം കാരണമായി. ഇത് ബിജെപി തന്ത്രമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പിന്ശേഷവും ബിജെപിയിലേക്കുള്ള മടക്കം അനിശ്ചിതമായി നീണ്ടു. അതോടെയാണ് വീണ്ടും ബിജെപി വിരുദ്ധ ചേരിയിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2PK5uxd
via
IFTTT
No comments:
Post a Comment