വിവാഹ സത്കാരവും വിരുന്നുകളും കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ ജാഗ്രതൈ...! മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

വിവാഹ സത്കാരവും വിരുന്നുകളും കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ ജാഗ്രതൈ...! മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കണ്ണൂര്‍ : വിവാഹ സത്കാരത്തിനും വിരുന്നുകള്‍ക്കും ഭക്ഷണം വിളമ്പാനുള്ള ഉത്തരവാദിത്വം കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ ജാഗ്രതൈ...!. കാറ്ററിങ് യൂണിറ്റുകള്‍ നടത്തി രതുന്ന ഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ വിഷബാധ ധാരാളം റിപ്പോര്‍ട്ട് ചെയ്തു വരുന്നതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന നിര്‍ദേശം.

നിങ്ങള്‍ തെരഞ്ഞെടുക്കുന്ന കാറ്ററിങ് യൂണിറ്റുകള്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് (എഫ്.എസ്.എസ്.എ) ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. ലൈസന്‍സ് നേരിട്ട് കണ്ട് ഉറപ്പ് വരുത്തണം. കാറ്ററിങ് യൂണിറ്റ് ഉപയോഗിച്ചു വരുന്ന കുടിവെള്ളത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ഉണ്ടെന്നും കാറ്ററിങ് യൂണിറ്റിലെ ജോലിക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് പ്രധാന നിര്‍ദേശം.

സ്ഥാപനത്തിന്റെ പേരും വിവരവും എഫ്.എസ്.എസ്.എ നമ്പറുമുള്ള ബില്‍ വാങ്ങുക. വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, പാത്രങ്ങള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഈ നടപടിയുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വിവരം കണ്ണൂര്‍ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറെ 8943346193 എന്ന നമ്പറിലോ 1800 425 1125 എന്ന് ടോള്‍ ഫ്രീ നമ്പറിലോ അറിയിക്കുക. എന്തെങ്കിലും ഭക്ഷ്യവിഷബാധ വയറിളക്കം/ഛര്‍ദ്ദി ഉണ്ടായാല്‍ ശേഷിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു കളയാതെ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറെ അറിയിക്കണം.

കാറ്ററിങ് യൂണിറ്റുകള്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്നുണ്ട്. എഫ്.എസ്.എസ്.എ ലൈസന്‍സ്, വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് എന്നിവ കാറ്ററിങ് യൂണിറ്റുകള്‍ ഉറപ്പു വരുത്തണം. മൂന്ന് മാസം കൂടുമ്പോള്‍ വെള്ളം പരിശോധന നടത്തേണ്ടതാണ്. ജോലിക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന ആറു മാസം കൂടുമ്പോള്‍ നടത്തുന്നതോടൊപ്പം അവര്‍ വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമുണ്ട്.

മത്സ്യം, മാംസം എന്നിവയുടെ ഉറവിടം അന്വേഷിക്കണം. ഇവ വാങ്ങുന്ന സ്ഥാപനങ്ങളുടെ പേരു വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുക. മാംസം/മത്സ്യം, പന്നിയിറച്ചി എന്നിവ കഴുകി വൃത്തിയാക്കി ഫ്രീസറില്‍ 18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. മറ്റ് സാധനങ്ങളുടെ നിര്‍മ്മാണ തീയതിയും കാലാവധിയും സുരക്ഷിതമെന്ന് ഉറപ്പ് വരുത്തുക.

ഇതിനെല്ലാം പുറമേ ഉപയോഗിക്കുന്നതിന് തൊട്ടു മുന്‍പും ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടതുണ്ട്. ഗുണം, മണം, രുചി എന്നിവ നേരിട്ട് പരിശോധിക്കുക. എന്തെങ്കിലും മാറ്റം ശ്രദ്ധയില്‍പെട്ടാല്‍ ഉപയോഗിക്കാതിരിക്കുക.



from mangalam.com https://ift.tt/2DuH8pZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages