ആധാര്‍ കാര്‍ഡ് ജനക്ഷേമത്തിന് അത്യാവശ്യം ; ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ പച്ചക്കൊടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ആധാര്‍ കാര്‍ഡ് ജനക്ഷേമത്തിന് അത്യാവശ്യം ; ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി: സുദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ ആധാര്‍കാര്‍ഡുമായി മുമ്പോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. ആധാറിനെ സുപ്രീംകോടതി അംഗീകരിച്ചു. ആധാര്‍കാര്‍ഡ് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു ലംഘിക്കുന്നു തുടങ്ങിയ ആരോപണം ഉയര്‍ത്തി സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ചാണു പരിഗണിച്ചത്.

നാലുമാസം നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. 40 പേജുള്ള വിധി പ്രസ്താവ്യം ചീഫ് ജസ്റ്റീസിന് വേണ്ടി ജസ്റ്റീസ് എ കെ സിക്രിയാണ് പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ മൂന്ന് പേര്‍ക്കും ഒരേ നിലപാടായിരുന്നു. പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് സുപ്രീംകോടതി വിലയിരുത്തി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഒറ്റ കാര്‍ഡ് കൊണ്ടു തിരിച്ചറിയാന്‍ കഴിയുന്നത് നല്ലതാണെന്നും അവരെ ശാക്തീകരിക്കുമെന്നും കോടതി പറഞ്ഞു. ആധാറില്‍ വിവരശേഖരണം പിഴവില്ലാത്തതാണെന്നും കൃത്രിമം അസാധ്യമാണെന്നും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നും വിലയിരുത്തി.

സ്കൂളുകളില്‍ പ്രവേശനത്തിനും പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബ്ബന്ധമാക്കരുത്. കുട്ടികളുടെ വിവരം എടുക്കാന്‍ മാതാപിതാക്കളുടെ അനുമതി വേണം. ആധാറില്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതുപോലെ ആധാറില്ലാത്തതിന്റെ പേരില്‍ അവകാശങ്ങളും നിഷേധിക്കരുത്. മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് എടുക്കാനും ആധാര്‍ നിര്‍ബ്ബന്ധമില്ല. അതേസമയം പാന്‍കാര്‍ഡിന് ആധാര്‍ വേണം. അതേസമയം ആധാര്‍ നിയമത്തിലെ 33 (2) , 57 എന്നീ വകുപ്പുകള്‍ മാറ്റണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബയോമെട്രിക് വിവരം കൈമാറാനാകില്ല. സുരക്ഷ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് 33 (2)എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടത്.

സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ ആവശ്യപ്പെടാന്‍ അവകാശം നല്‍കുന്ന 57 ാം വകുപ്പും മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആധാര്‍ പോലെയുള്ള രേഖ അത്യാവശ്യമാണെന്ന് കോടതി വിലയിരുത്തി. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയിലെ നിര്‍ണ്ണായക വിധിയാണ് ഇതോടെ പുറത്തു വന്നത്. ജനുവരിയില്‍ തുടങ്ങി മേയില്‍ സുപ്രീം കോടതി കേസ് വിധി പറയാനായി മാറ്റിയിരുന്നു.

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരേ 27 ഹര്‍ജികളാണു സുപ്രീം കോടതിക്കു മുന്നിലെത്തിയത്. 120 കോടി ഇന്ത്യക്കാര്‍ക്കു നല്‍കിയ 12 അക്ക യുണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സ്വകാര്യയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണു ഹര്‍ജികളിലെ ആരോപണം. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, മൊെബെല്‍ ഫോണ്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയ്ക്കും വിവിധ ക്ഷേമപദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

എല്ലാ ആവശ്യങ്ങള്‍ക്കും ഒരു കാര്‍ഡ് എന്ന രീതിയില്‍ 2010 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡ് ഇതുവരെ 100 ദശലക്ഷം ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തു കഴിഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ തെമ്പിലിയിലായിരുന്നു ആദ്യം ആധാര്‍ വിതരണം ചെയ്തത്.



from mangalam.com https://ift.tt/2OijlOk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages