സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല; പുതിയ ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ചതില്‍ ക്രമക്കേട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല; പുതിയ ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ചതില്‍ ക്രമക്കേട്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. 17 വര്‍ഷത്തിന് ശേഷമാണ ്‌സംസ്ഥാനത്ത് ഡിസ്റ്റലറി അനുവദിക്കുന്നത്.

മന്ത്രിസഭാ യോഗത്തിലോ ഇടതുമുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ പറയാതെയാണ് ഇവ അനുവദിച്ചിരിക്കുന്നതെന്ന് തിരവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയെന്നും ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

1999ലെ ഉത്തരവ് പ്രകാരം പുതിയ ഡിസ്റ്റലറികള്‍ അനുവദിക്കരുതെന്നാണ്. എന്നാല്‍, ഈ ഉത്തരവ് പ്രകാരമാണെന്ന് കാണിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.



from mangalam.com https://ift.tt/2xPpd7f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages