നഴ്‌സുമാരുടെ താത്കാലിക നിയമനം; പി.എസ്.സി. പട്ടിക നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

നഴ്‌സുമാരുടെ താത്കാലിക നിയമനം; പി.എസ്.സി. പട്ടിക നല്‍കും

തിരുവനന്തപുരം: പ്രളയദുരന്തത്തെത്തുടർന്ന് ആരംഭിച്ച താത്കാലിക ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കാൻ ആരോഗ്യവകുപ്പിനെ പി.എസ്.സി. സഹായിക്കും. ജില്ലാ അടിസ്ഥാനത്തിൽ പി.എസ്.സി. തയ്യാറാക്കിയ റാങ്ക്പട്ടികയിൽനിന്നുള്ളവരുടെ പേരും വിലാസവും ചൊവ്വാഴ്ച സർക്കാരിന് കൈമാറും. അടിയന്തരസാഹചര്യം പരിഗണിച്ചാണ് താത്കാലിക നിയമനത്തിന് റാങ്ക്പട്ടികയിലുള്ളവരുടെ വിലാസം പി.എസ്.സി. നൽകുന്നത്. പ്രളയബാധിത ജില്ലകളിലെ റാങ്ക് പട്ടികയാണ് ഇതിന് ഉപയോഗിക്കുക. മുന്നൂറിലേറെപേർക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിനുള്ള നിയമന ഉത്തരവ് ഉദ്യോഗാർഥികൾക്ക് ഉടൻ അയയ്ക്കും. സ്ഥിരംനിയമനങ്ങൾക്കല്ലാതെ റാങ്ക് പട്ടികയിലുള്ളവരുടെ വിവരങ്ങൾ പി.എസ്.സി. കൈമാറാറില്ല. 23 അസിസ്റ്റന്റ് എൻജിനീയർമാരെ താത്കാലികമായി നിയമിക്കണമെന്ന വാട്ടർ അതോറിറ്റിയുടെ നിർദേശം കൂടുതൽ പരിശോധനകൾക്കായി പി.എസ്.സി. യോഗം മാറ്റിവെച്ചു. നിലവിലെ റാങ്ക്പട്ടികയിലുള്ളവരെ താത്കാലികനിയമനത്തിന് ശുപാർശ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ, നഴ്സുമാരുടെ കാര്യത്തിൽ ആരോഗ്യവകുപ്പിന് അനുവദിച്ച സൗകര്യം വാട്ടർ അതോറിറ്റിക്ക് നൽകാനാകില്ലെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. മാറ്റിവെച്ച അഭിമുഖം ഈമാസം പ്രളയംകാരണം മാറ്റിവെച്ച ഓഗസ്റ്റിലെ അഭിമുഖവും രേഖാ പരിശോധനയും സെപ്റ്റംബർ 17, 18, 19 തീയതികളിൽ നടത്തും. ഇതിനായി ആ ആഴ്ചത്തെ കമ്മിഷൻ യോഗം ഒഴിവാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെയർമാന്റെയും അംഗങ്ങളുടെയും ഒരു മാസത്തെ ശമ്പളം നൽകും. ഈ മാതൃക പിന്തുടരാൻ ജീവനക്കാരോട് അഭ്യർഥിക്കാനും യോഗം തീരുമാനിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2NcedL4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages