ജോധ്പുർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനം പറക്കുന്നതിനിടെ തകർന്നു വീണു. രാജസ്ഥാനിലെ ജോധ്പുരിനടുത്ത ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകർന്നു വീണത്. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടർന്നാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക നിഗമനം.പതിവായുള്ള പരിശീലന പറക്കലിനായിചൊവ്വാഴ്ച രാവിലെ വിമാനം പറന്നുയർന്ന ഉടൻ തന്നെ തകർന്നു വീഴുകയായിരുന്നു. വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2oDQzsE
via
IFTTT
No comments:
Post a Comment