ലഖ്നൗ: ഉത്തർപ്രദേശിലെ അലഹാബാദിൽ എഴുപതു വയസ്സുകാരനായമുൻ പോലീസ് ഉദ്യോഗസ്ഥന് മൂന്നംഗസംഘത്തിന്റെ ക്രൂരമർദനം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് ആശുപത്രിയിൽവച്ച് മരിച്ചു. യു പി പോലീസിലെ സബ് ഇൻസ്പെക്ടറായിരുന്ന അബ്ദുൾ സമദ് ഖാനാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് ഇദ്ദേഹത്തിനു നേർക്ക് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.എൻ ഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈക്കിളിൽ വരികയായിരുന്ന അബ്ദുളിനെ ചുവന്ന ഷർട്ട് ധരിച്ച ഒരാൾ തടഞ്ഞുനിർത്തുകയും പിന്നീട് മർദിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് അബ്ദുൾ സൈക്കിളിൽനിന്ന് താഴെ വീണു. പിന്നീട് രണ്ടുപേർ കൂടിയെത്തുകയും അബ്ദുളിനെ മർദിക്കുകയുമായിരുന്നു. കൈകൾ ഉപയോഗിച്ച് ആക്രമണം തടയാൻ അബ്ദുൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തെ സംഘം ആക്രമിക്കുന്നത് തുടർന്നു. വടികൾ ഉപയോഗിച്ചാണ് സംഘം അബ്ദുളിനെ മർദിച്ചത്. ആക്രമണം നടന്നത് പൊതുസ്ഥലത്തായിട്ടും അബ്ദുളിനെ സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ലെന്നതും സി സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുവഴി കടന്നു പോയവരും അബ്ദുളിനെ സഹായിക്കാൻ മുന്നോട്ടു വന്നില്ല. നാൽപ്പത് സെക്കൻഡ് ദൈർഘ്യമാണ് വീഡിയോക്കുള്ളത്. അബ്ദുളിനെ ഗുരുതരമായി പരിക്കേൽപിച്ച ശേഷം അക്രമിസംഘം പോയി. അബ്ദുളിനെ ആക്രമിച്ചവരിലെ പ്രധാനിയുടെ പേര് ജുനൈദ് എന്നാണ് പ്രാഥമികനിഗമനം. ഇയാളുടെ പേരിൽ പത്തോളം ക്രിമിനൽകേസുകൾ ഉണ്ടെന്നാണ് സൂചന. ബന്ധുക്കളുമായുള്ള സ്വത്ത് തർക്കമാകാം ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിനു ശേഷം അലഹാബാദ് പോലീസിന്റെ നിഗമനം.പത്തുപേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. Video courtesy:www.ndtv.com Content highlights:Retired policeman beaten to death in UP
from mathrubhumi.latestnews.rssfeed https://ift.tt/2NLAPPB
via
IFTTT
No comments:
Post a Comment