ജോണ്‍ മില്‍മാന് മുന്നില്‍ ഫെഡറര്‍ വീണു; പ്രീ ക്വാര്‍ട്ടറില്‍ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

ജോണ്‍ മില്‍മാന് മുന്നില്‍ ഫെഡറര്‍ വീണു; പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസിൽ നിന്ന് മുൻ ലോക ഒന്നാം നമ്പർ താരവും ചാമ്പ്യനുമായ റോജർ ഫെഡറർ പുറത്ത്. ഓസ്ട്രേലിയൻ താരം ജോൺ മിൽമാൻ രണ്ടാം സീഡായ ഫെഡററെ അട്ടിമറിച്ചു. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഓസീസ് താരത്തിന്റെ വിജയം. ഇതോടെ ക്വാർട്ടറിൽ മിൽമാൻ-ദ്യോകോവിച്ച് പോരാട്ടത്തിന് കളമൊരുങ്ങി. ആദ്യം സെറ്റ് വിജയിച്ചുതുടങ്ങിയ ഫെഡറർ പക്ഷേ പിന്നീട് പിടിച്ചുനിൽക്കാനായില്ല. രണ്ടാം സെറ്റ് ഓസീസ് താരം 7-5ന് സ്വന്തമാക്കി ഫെഡററെ ഒപ്പം പിടിച്ചു. മൂന്നാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടെങ്കിലും വിജയം മിൽമാനൊപ്പം നിന്നു. ഒടുവിൽ നിർണായകമായ നാലാം സെറ്റിലും സ്വിസ് താരത്തിന് കാലിടറി. ടൈ ബ്രേക്കറിനൊടുവിൽ 7-6 ന് സെറ്റും മത്സവും ഓസീസ് താരം സ്വന്തമാക്കി. സ്കോർ: 6-3, 5-7,6-7,6-7. ഫെഡറർ 12 എയ്സുകളുതിർത്തപ്പോൾ എട്ടെണ്ണമാണ് മിൽമാന്റെ റാക്കറ്റിൽ നിന്ന് പിറന്നത്. എന്നാൽ ഡബിൾ ഫോൾട്ടുകൾ ഫെഡററെ തോൽവിയിലേക്ക് നയിക്കുകയായിരുന്നു. പത്ത് തവണയാണ് സ്വിസ് താരം ഡബിൾ ഫോൾട്ട് വരുത്തിയത്. As far as matches between a GOAT and a no name player go, this has been wonderfully entertaining. Hats off, John Millman. A night hell remember for the rest of his life. #USopen pic.twitter.com/4KbtnMYr5F — Vasu Kulkarni (@Vasu) September 4, 2018 Content Highlights: John Millman defeats Roger Federer US Open 2018


from mathrubhumi.latestnews.rssfeed https://ift.tt/2ChddAY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages