ഹൈദരാബാദ് നൈസാമിന്റെ സ്വര്‍ണ ചോറ്റു പാത്രവും ചായക്കപ്പും മോഷണം പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

ഹൈദരാബാദ് നൈസാമിന്റെ സ്വര്‍ണ ചോറ്റു പാത്രവും ചായക്കപ്പും മോഷണം പോയി

ഹൈദരാബാദ് :ഹൈദരാബാദിലെ അവസാന നൈസാം ഉപയോഗിച്ചിരുന്ന സ്വർണം കൊണ്ടുള്ള ചോറ്റു പാത്രവും ചായക്കപ്പും സോസറും സ്പൂണും മോഷണം പോയി. പുരാനി ഹവേലിയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഇവ ഞായറാഴ്ച രാത്രിയാണ് മോഷ്ടാക്കൾ കടത്തിയത്. അഞ്ച് ഭാഗങ്ങളുള്ളചോറ്റുപാത്രത്തിന് മൂല്യം നിശ്ചയിച്ചിട്ടില്ലെങ്കിലുംഎങ്കിലും ഏകദേശം 50 കോടിയാണ് ഇതിന്റെ വില കണക്കാക്കിയിരിക്കുന്നത്. ഏകദേശം മൂന്നു കിലോ ഭാരമുള്ള ഈ പാത്രം നിരവധി രത്നങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. 1937 ൽ ഭരണത്തിൽ 25 വർഷം പൂർത്തിയാക്കിയ ഏഴാം നൈസാം മിർ ഒസാമ അലി ഖാന് സമ്മാനിക്കപ്പെട്ടതാണ് ഈ പാത്രം. . മ്യൂസിയത്തിൽ പ്രദർശനത്തിനായി ചില്ലു കൂട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പാത്രങ്ങൾ.മോഷ്ടാക്കൾ മ്യൂസിയത്തിന്റെ വെന്റിലേറ്ററിലൂടെയാണ് അകത്ത് കടന്നതെന്നാണ് പോലീസ് നിഗമനം തിങ്കളാഴ്ച രാവിലെ മ്യൂസിയം തുറന്നപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. മ്യൂസിയത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. അന്വേഷണത്തിനായി 10 അംഗപ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2NfVw8Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages