വൻ പദ്ധതികൾ നടപ്പിലാക്കുന്ന ഇന്ത്യക്ക് ഇനിയും സഹായം നല്‍കണോ; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എതിര്‍പ്പ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

വൻ പദ്ധതികൾ നടപ്പിലാക്കുന്ന ഇന്ത്യക്ക് ഇനിയും സഹായം നല്‍കണോ; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എതിര്‍പ്പ്‌

ലണ്ടൻ: ചന്ദ്രയാനടക്കമുള്ള വമ്പൻ പദ്ധതികൾ നടപ്പാക്കുന്ന ഇന്ത്യക്ക് ഇനിയും സാമ്പത്തിക സഹായം നൽകുന്നതിനെതിരെ ബ്രീട്ടീഷ് പാർലമെന്റിൽ എതിർപ്പ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ ചില അംഗങ്ങൾ തന്നെയാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്ക് നേരിട്ട് സഹായം കൈമാറുന്നത് ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നെങ്കിലും വികസന പദ്ധതികൾക്കായി കോടികൾ ഇപ്പോഴും നൽകാറുണ്ട്. 2018-19 ൽ 52 ദശലക്ഷം പൗണ്ടും 2019-20 കാലയളവിലേക്കായി 46 ദശലക്ഷം പൗണ്ടും രാജ്യാന്തര വികസന വകുപ്പ് സഹായം പ്രഖ്യാപിച്ചിരുന്നു. ഇതടക്കമുള്ള സഹായങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇന്ത്യക്ക് യുകെയുടെ സഹായം ഇനി ആവശ്യമില്ല. 95.4 ദശലക്ഷം പൗണ്ട് ചെലവിട്ടാണ് ഇന്ത്യ ചന്ദ്രയാൻ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഈ അവസരത്തിൽ നമ്മൾ നൽകുന്ന സഹായം ഫലത്തിൽ നമ്മൾ അവരുടെ ചന്ദ്രയാൻ പദ്ധതിയുടെ സ്പോൺസർമാരായി മാറുംപോലെയാണെന്നും കൺസർവേറ്റീവ് പാർട്ടി അംഗമായ ഡേവിഡ് ഡേവിസ് പറഞ്ഞു. സ്വന്തം വികസനത്തിനായി കോടികൾ ചിലവിട്ട് ബഹിരാകാശ പദ്ധതി നടപ്പാക്കുന്ന രാജ്യത്തിനാണ് നാം പണം നൽകുന്നത്. ഇതിന്റെ ആവശ്യമുണ്ടോയെന്നും നികുതിദായകരുടെ പണം ഉചിതമായ മർഗത്തിലൂടെയാണോ ചെലവാക്കുന്നതെന്നും സർക്കാർ ചിന്തിക്കണമെന്നും മറ്റൊരു കൺസർവേറ്റീവ് അംഗം ഫിലിപ്പ് ഡേവിസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2wEc5Bb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages