പി.കെ.ശശിഎംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി; സിപിഎം അന്വേഷിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

പി.കെ.ശശിഎംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി; സിപിഎം അന്വേഷിക്കും

പാലക്കാട്: ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ലൈംഗിക പീഡന പരാതി നൽകി. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത്. പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. രണ്ടാഴ്ച മുമ്പാണ് യുവതി എംഎൽഎ ക്കെതിരെ പരാതി നൽകിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കൾക്കും ജില്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നു. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിൾ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകിയത്. ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി ലഭിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിർദേശം. സമിതിയിൽ ഒരു വനിതാ അംഗത്തെ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗം വിഷയം ചർച്ച ചെയ്തേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2oD8n7k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages