കന്യാസ്ത്രീകൾ തെളിവ് പോലീസിന് കൈമാറണം; നിലപാട് മാറ്റി സാക്ഷി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

കന്യാസ്ത്രീകൾ തെളിവ് പോലീസിന് കൈമാറണം; നിലപാട് മാറ്റി സാക്ഷി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍

പത്തനംതിട്ട: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചതിന്റെ തെളിവുകൾ മൊബൈൽ ഫോണിലും പത്ത് പെൻഡ്രൈവുകളിലുമായി സൂക്ഷിച്ചിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ തന്നോടു പറഞ്ഞിരുന്നെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഇടവക വികാരി ഫാ.നിക്കോളാസ് മണിപ്പറമ്പിൽ. തെളിവുകൾ കൈവശമുണ്ടെങ്കിൽ അത് പോലീസിനു കൈമാറിയാൽ കാര്യങ്ങൾ എളുപ്പമാകും. ഇല്ലെങ്കിൽ കന്യാസ്ത്രീകളുടെ കൈവശം തെളിവുകളില്ലെന്നോ തന്നോടു കള്ളം പറഞ്ഞെന്നോ കരുതേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാദർ നിക്കോളാസ് മണിപ്പറമ്പിലിന്റെ വാക്കുകൾ ഇങ്ങനെ: മൂന്നുമാസം മുമ്പാണ് ബിഷപ്പ് പീഡിപ്പിച്ചെന്ന കാര്യം പരാതിക്കാരിയായ കന്യാസ്ത്രീയും മറ്റ് അഞ്ച് കന്യാസ്ത്രീകളും പള്ളിമേടയിലെത്തി തന്നോടു പറഞ്ഞത്. തെളിവുകൾ കാണുകയോ കേൾക്കുകയോ വേണമെന്നു പറഞ്ഞപ്പോൾ മൊബൈൽ ഫോൺ സൂക്ഷിച്ചു വച്ചിരിക്കുകയാണ്, കാണിക്കാൻ സാധിക്കില്ല എന്നാണു മറുപടി തന്നത്. ഫോൺ നഷ്ടമായാലും തെളിവുകൾ പോകാതിരിക്കാൻ അവ പത്ത് പെൻഡ്രൈവുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇവരുടെ വാക്കുകൾ വിശ്വസിച്ചാണ് ബിഷപ്പിനെതിരെ കന്യസ്ത്രീകളുടെ പക്കൽ തെളിവുണ്ടെന്ന് താൻ പറഞ്ഞത്. എന്നാൽ പോലീസിന് തെളിവുകൾ കൈമാറാതിരിക്കുന്ന സാഹചര്യത്തിൽ ഒന്നുകിൽ തെളിവുകൾ ഇല്ലെന്നോ അല്ലെങ്കിൽ കന്യാസ്ത്രീകൾ തന്നോടു നുണ പറഞ്ഞുവെന്നോ കരുതേണ്ടി വരും. തെളിവുകൾ കൈമാറാതെ നടത്തുന്ന സമരം സഭയ്ക്കും പൗരോഹിത്യത്തിനും അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ. തെളിവുകൾ കൈവശമുണ്ടെങ്കിൽ അത് പോലീസിന് കൈമാറുന്നതിലൂടെ ബിഷപ്പ് കേരളത്തിലെത്തുമ്പോൾ ഉടനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാകും. തെളിവുകളുണ്ടെങ്കിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് അർഹമായ ശിക്ഷ നൽകണമെന്ന കാര്യത്തിൽ തർക്കമില്ലെന്നും ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ കൂട്ടിച്ചേർത്തു. Read more....ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പക്കൽ തെളിവുകളുണ്ടെന്ന് ഇടവക വികാരി content highlights:Father Nicholas manipparampil asks nuns to handover evidence against bishop franco mulakkal


from mathrubhumi.latestnews.rssfeed https://ift.tt/2D8jfo5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages