ശമ്പളം നല്‍കാന്‍ വൈകി; ഡ്രൈവര്‍ സ്‌കൂള്‍ ബസുമായി കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ശമ്പളം നല്‍കാന്‍ വൈകി; ഡ്രൈവര്‍ സ്‌കൂള്‍ ബസുമായി കടന്നു

ഗുരുഗ്രാം: ശമ്പളം നൽകാൻ രണ്ടു ദിവസം വൈകിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ ബസുമായി ഡൈവർ കടന്നു. വെള്ളിയാഴ്ചയാണ് ഗുരുഗ്രാമിലെ സെക്ടർ-49 ൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമിയിലെ ബസുമായി ഡ്രൈവറായ സതീഷിനെ കാണാതായത്. പോലീസ് ഇയാളെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം വിദ്യാർഥികളെ വീട്ടിലെത്തിക്കാൻ പോയ സതീഷ് തിരികെ അക്കാദമിയിൽ എത്താത്തതിനെ തുടർന്ന് വിളിച്ചന്വേഷിച്ചപ്പോഴാണ് ശമ്പളം നൽകാത്തതു കൊണ്ട് താൻ ബസുമായി പോയി എന്ന മറുപടി ലഭിച്ചത്. വീട്ടിലേക്കാണ് ഇയാൾ ബസുമായി പോയത്. സെക്ടർ-50 പോലീസ്ഞായറാഴ്ച തന്നെ പ്രാഥമികാന്വേഷണ റിപ്പോർട്ട് തയ്യാറാക്കി. സതീഷിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 406 അനുസരിച്ച് വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ടോടെ പരാതി പരിഹരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2xs2y0K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages