ന്യഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്. ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടിയാണ്54 കാരനായ അജയ് മാക്കൻ രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് അയച്ചത്.ചികിത്സയ്ക്ക്വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായാണ് മാക്കൻ രാജിവെക്കുന്നതെന്നാണ് വിവരം. എന്നാൽ മാക്കൻ രാജിക്കത്ത് നൽകിയതായുള്ള വാർത്തകൾ പാർട്ടി നേതൃത്വം നിഷേധിച്ചു. മാക്കന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും പരിശോധനകൾക്കായി പോയത് ശരിയാണെന്നും കോൺഗ്രസ് നേതാവ് പി.സി ചാക്കോ അറിയിച്ചു. എന്നാൽ അദ്ദഹം രാജിവെച്ചുവെന്ന വാർത്തകൾ തെറ്റാണ്. രോഗാവസ്ഥയിൽ പാർട്ടി പ്രവർത്തനത്തിൽ സജീവമാകാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് ആശങ്കയുണ്ട്. അദ്ദേഹം തിരിച്ചു വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പി.സി ചാക്കോ അറിയിച്ചു. 2015 ൽ അരവിന്ദ് സിങ് ലവ്ലിക്ക് പകരമായാണ് അജയ്മാക്കൻ ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിട്ടതിനെ തുടർന്ന് രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകുകയായിരുന്നു. Content Highlights:Ajay Makkan, Delhi, Congress,Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2OBkai9
via
IFTTT
No comments:
Post a Comment