ഇസ്ലാമാബാദ്: രാജ്യം കടക്കെണിയിൽ ഉഴലുമ്പോൾ ചെലവ് ചുരുക്കലിനേപ്പറ്റി പറയുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ദിവസേനയുള്ള ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് പാക് മാധ്യമങ്ങൾ. കടബാധ്യത കുറയ്ക്കാനായി സർക്കാരിന്റെ ആഡംബര വാഹനങ്ങൾ ലേലം ചെയ്യുമ്പോഴും പ്രധാനമന്ത്രി ദിവസേന ഓഫീസിലേക്കും തിരിച്ചും ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതാണ് വിമർശനത്തിന് കാരണം. ഇതിന് മറുപടിയുമായി ചാനൽ ചർച്ചയിൽ വന്ന വാർത്താവിതരണ മന്ത്രി ചൗദ്രി ഹെലികോപ്റ്റർ യാത്ര വാഹനവ്യൂഹവുമായുള്ള യാത്രയേക്കാൾ ചെലവ് കുറഞ്ഞതാണെന്നും ഹെലികോപ്റ്റർ യാത്രയ്ക്ക് കിലോമീറ്ററിന് ഏകദേശം 50 പാകിസ്താൻ രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നും വാദിച്ചു. എങ്കിൽ ബസ് സർവീസിന് പകരം ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചുകൂടെ എന്നായിരുന്നു ടിവി അവതാരകന്റെ പരിഹാസം. എന്നാൽ ഇമ്രാൻ ഖാന്റെ യാത്രയ്ക്ക് ഓരോ മണിക്കൂറിലും ഏതാണ്ട് രണ്ട് ലക്ഷം പാകിസ്താൻ രൂപ ചെവവ് വരുന്നുണ്ടെന്നാണ് പാകിസ്താൻ വ്യോമ സുരക്ഷാ ഏജൻസി പ്രസിഡന്റ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞത്. ഇന്ധനം, പരിപാലനം, ജീവനക്കാർക്കുള്ള വേതനം എന്നിവ ഉൾപ്പെടെയാണിത്. അതേസമയം സർക്കാരിന്റെ ആഡംബര വാഹനങ്ങൾ ലേലം ചെയ്തതിൽ പ്രതീക്ഷിച്ച ലാഭം കിട്ടിയില്ലെന്ന് പാക് സർക്കാരിന്റെ ഔദ്യോഗിക വക്താവ് മൊഹമ്മദ് ആസിഫ് അറിയിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തിൽ കിട്ടിയത് ഏകദേശം 20 കോടി പാകിസ്താൻ രൂപയാണെന്നും ഇത് പ്രതീക്ഷിച്ചതിന്റെ പത്തിൽ ഒന്ന് മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. Content Highlights:Imran Khan Mocked for Daily Chopper Rides as Pak Goes on Austerity Drive
from mathrubhumi.latestnews.rssfeed https://ift.tt/2QF8Ene
via
IFTTT
No comments:
Post a Comment