മോസ്കോ: 14ജീവനക്കാരുമായി റഷ്യൻ യുദ്ധവിമാനം മെഡിറ്ററേനിയൻ കടലിനു മുകളിൽ വച്ച് റഡാറിൽനിന്ന് അപ്രത്യക്ഷമായി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഐ എൽ 20 യുദ്ധവിമാനവുമായുള്ള ബന്ധമാണ് നഷ്ടമായത്. സിറിയയിലെ ലതാകിയ പ്രവിശ്യയിൽ ഇസ്രയേലിന്റെ നാല് എഫ് 16 യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുന്നതിനിടെയാണ് തങ്ങളുടെ വിമാനം കാണാതായതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സിറിയൻ തീരത്തുനിന്ന് 35 കിലോമീറ്റർ അകലെ വച്ചാണ് ഐ എൽ 20 യുദ്ധവിമാനവുമായുള്ള ബന്ധം നഷ്ടമായത്. കഹാമിം എയർബേസിൽനിന്ന് തിരിച്ചു വരുന്ന വഴിയാണ് ഇത് സംഭവിച്ചത്. ജീവനക്കാരെ കുറിച്ച് വിവരമൊന്നുമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, ആകാശത്തുവച്ചുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ഫലമായി റഷ്യൻ യുദ്ധവിമാനം മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ വാർത്താ ഏജൻസിയായ ഇന്റർഫാക്സിനെ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണം തടയുന്നതിനിടെ റഷ്യൻ യുദ്ധവിമാനം സിറിയ അറിയാതെ വെടിവച്ചിടുകയായിരുന്നുവെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സിറിയൻ ഗവൺമെന്റ് തയ്യാറായിട്ടില്ല. content highlights:Russian Military Jet Vanishes Off Syria
from mathrubhumi.latestnews.rssfeed https://ift.tt/2xqcGad
via
IFTTT
No comments:
Post a Comment