കോഴിക്കോട്: മൂന്ന് പൊതുമേഖല ബാങ്കുകൾകൂടി ലയിപ്പിക്കാൻ തീരുമാനിച്ചതിനെതുടർന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ലയിപ്പിക്കുന്നത്. രാവിലെ 11ന് വ്യാപാരം നടക്കുമ്പോൾ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരിവില 15 രൂപയിടിഞ്ഞ് 120.10 നിലവാരത്തിലെത്തി. അതേസമയം, വിജയ ബാങ്കിന്റെയും ദേന ബാങ്കിന്റെയും ഓഹരി വിലയിൽ നേട്ടവുമുണ്ടായി. വിജയ ബാങ്ക് 60.55 രൂപ നിലവാരത്തിലും ദേന ബാങ്ക് 19.10 രൂപ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ലയിച്ചൊന്നാകുന്ന ബാങ്ക് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാകുമെന്നാണ് കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ വ്യക്തമാക്കി. 14.82 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഉണ്ടാകുക. ലയനം യാഥാർത്ഥ്യമാകുന്നതുവരെ മുന്നുബാങ്കുകളും സ്വതന്ത്രമായി പ്രവർത്തിക്കും. ലയനം ഒറ്റനോട്ടത്തിൽ ബാങ്ക് ഓഫ് ബറോഡ വിജയ ബാങ്ക് ദേനാ ബാങ്ക് ആകെ മൊത്തം ബിസിനസ് 10,29,811 കോടി 2,79,674 കോടി 1,72,937 കോടി 14,82,422 കോടി ശാഖകൾ (ഇന്ത്യയിൽ 5,502 2,129 1,858 9,489 അറ്റ നിഷ്ക്രിയ ആസ്തി 5.40% 4.10% 11.04% 5.71% ജീവനക്കാർ 56,361 15,874 13,440 85,675
from mathrubhumi.latestnews.rssfeed https://ift.tt/2QFS8n4
via
IFTTT
No comments:
Post a Comment