ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചു. അപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നിൽ ബിഷപ്പിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ബുധനാഴ്ച ഹർജി പരിഗണിക്കാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാൽ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതുണ്ടെന്ന അടിയന്തര സ്വഭാവം ബിഷപ്പിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഇതേതുടർന്ന് ഉച്ചയ്ക്ക് 1.45 ന് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ വാക്കാൽ അറിയിച്ചു. ഇതേതുടർന്ന് ജാമ്യഹർജി പ്രത്യേകാനുമതിയോടെ ഫയൽ ചെയ്തു. അതേസമയം ഫ്രാങ്കോ മുളക്കൽ ജലന്ധറിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചുവെന്നാണ് വിവരം. തന്നെ അനാവശ്യമായി കേസിൽ കുടുക്കിയതാണെന്നാണ് ബിഷപ്പ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അധികാരത്തർക്കമാണ് കേസിന് ആധാരം. മിഷണറീസ് ഓഫ് ജീസസിൽ നിലനിൽക്കുന്ന തർക്കങ്ങളും കേസിന് കാരണമായെന്നും ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു. പരാതിയിൽ പറയുന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്നാണ് ബിഷപ്പിന്റെ വാദം. Content Highlights:Nun Rape Case, Bishop Franco Mulakkal, Anticipatory Bail, High Court


from mathrubhumi.latestnews.rssfeed https://ift.tt/2PKmi73
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages