തിരുവനന്തപുരം: ബാർകോഴക്കേസിൽ വീണ്ടും തുടരന്വേഷണ സാധ്യത. മുൻധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യക കോടതി തള്ളി. വിജിലൻസ് സമർപ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോർട്ടാണ് ചൊവ്വാഴ്ച കോടതി തള്ളിയത്. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാവും കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കുകയെന്ന് കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതി കാരണം വിജിലൻസിന് ലഭിക്കുന്ന പരാതികളിൽ അന്വേഷണത്തിനുമുമ്പ് സർക്കാരിന്റെ അനുമതിവേണം. സർക്കാരിൽനിന്ന് അനുമതി വാങ്ങിയ ശേഷം നിലപാട് അറിയിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ട കോടതി കേസ് ഡിസംബർ പത്തിലേക്ക് മാറ്റി. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചത് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു. വി.എസ്.അച്യുതാനന്ദനടക്കമുള്ള ഹർജിക്കാരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആദ്യത്തെ രണ്ട് റിപ്പോർട്ടിലും കെ.എം.മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ വി.എസ്. അടക്കമുള്ള ഹർജിക്കാരുടെ ആവശ്യത്തെ തുടർന്ന് കോടതി നേരത്തെ തള്ളുകയും തുടരന്വേഷണത്തിന് വീണ്ടും നിർദേശിക്കുകയായിരുന്നു. പൂട്ടിക്കിടന്ന 418 ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടിരൂപ കോഴവാങ്ങി എന്നായിരുന്നു ആരോപണം.
from mathrubhumi.latestnews.rssfeed https://ift.tt/2QE1gZa
via
IFTTT
No comments:
Post a Comment