മെഷീന്‍ വൃത്തിയാക്കുന്നതിനിടെ സ്വിച്ച് ഓണ്‍ ചെയ്തു; യുവാവിന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

മെഷീന്‍ വൃത്തിയാക്കുന്നതിനിടെ സ്വിച്ച് ഓണ്‍ ചെയ്തു; യുവാവിന് ദാരുണാന്ത്യം

നോയിഡ: ക്ലീന്‍ ചെയ്യുന്നതിനിടെ മെഷീന്റെ സ്വിച്ച് ആരോ ഓണാക്കിയതോടെ യുവാവിന് ദാരുണാന്ത്യം. യുവാവ് മെഷീന്‍ ക്ലീന്‍ ചെയ്യുന്നുണ്ടെന്ന് അറിയാതെ മറ്റാരോ മെഷീന്‍ ഓണ്‍ ചെയ്യുകയായിരുന്നു. വലിയ മെഷീന്റെ ബ്ലേഡുകള്‍ക്കുള്ളില്‍ പെട്ട് യുവാവ് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 25കാരനായ വാജിതാണ് കൊല്ലപ്പെട്ടത്.

അതേസമയം യുവാവിന്റേത് കൊലപാതകമാണെന്ന് കാട്ടി സഹോദരന്‍ പരാതി നല്‍കി. സഹോദരന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് പറഞ്ഞു. നോയിഡയിലെ സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.

പ്ലാസ്റ്റിക് സാധനങ്ങള്‍ നിര്‍മ്മിക്കുന്ന വിഭാഗത്തിലെ ജോലിക്കാനാണ് വാജിത്. ബ്ലേഡ് ഉള്ളിലുള്ള മെഷീന്‍ ക്ലീന്‍ ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സമയം മെഷീനിന്റെ സ്വിച്ച് ആരോ ഓണ്‍ ചെയ്യുകയായിരുന്നു. ഈ സമയം വാജിത് അതിനുള്ളിലുണ്ടെന്ന് അറിഞ്ഞ് ഒപ്പമുള്ളവര്‍ ഓടിയെത്തി മെഷീന്‍ ഓഫാക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു.

മെഷീനില്‍ നിന്നും പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.



from mangalam.com https://ift.tt/2OV6Ncr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages