ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും നിഷേധിക്കപ്പെട്ടതിനാൽ പ്രസ്തുത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ബാബറി മസ്ജിദ് തകർപ്പെട്ട കേസിലെ വാദം നടക്കുന്ന റായ് ബറേലി മജിസ്ട്രേറ്റ് കോടതി സെഷൻസ് ജഡ്ജി സുരേന്ദ്ര കുമാർ യാദവാണ് സുപ്രീംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ബാബറി മസ്ജിദ്തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനിയ്ക്കും മുരളീമനോഹർ ജോഷിയ്ക്കുമെതിരെ ഗൂഡാലോചനാക്കുറ്റം വീണ്ടും അന്വേഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.2017 ഏപ്രിലിലായിരുന്നു കോടതി ഉത്തരവിറക്കിയത്. അതോടൊപ്പം തന്നെ ബാബറി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തീർപ്പാക്കാനുള്ള എല്ലാ കേസുകളും റായ്ബറേലി മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ കേസിന്റെ വാദം പൂർത്തിയാകുന്നതു വരെ ജഡ്ജിയ്ക്ക് സ്ഥലംമാറ്റം അനുവദിക്കരുതെന്നും നിർദേശിച്ചു. ഇങ്ങനെയൊരുത്തരവിനെ തുടർന്ന് 2018 ജൂണിൽ അലഹബാദ് കോടതിയിൽ ജില്ലാ സെഷൻസ് ജഡ്ജിയായി നിയമിച്ച് തനിക്ക് ലഭിച്ച ഉത്തരവ് റദ്ദാക്കപ്പെട്ടുവെന്നും സുരേന്ദ്രനാഥ് യാദവ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. അയോധ്യക്കേസിലെ വാദം പൂർത്തിയാകുന്നതു വരെ സ്ഥലം മാറ്റം അനുവദിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആ ഉത്തരവ് റദ്ദാക്കപ്പെട്ടതെന്ന് യാദവ് സുപ്രീം കോടതിയെ അറിയിച്ചു. തന്റെ ബാച്ചിലുള്ളതും തന്നേക്കാൾ ജൂനിയർമാരായിട്ടുള്ളതുമായ ന്യായാധിപന്മാർക്ക്സ്ഥാനക്കയറ്റം ലഭിച്ചുവെങ്കിലും തനിപ്പോഴും പഴയ സ്ഥനത്ത് തുടരുന്നുവന്ന് യാദവ് അറിയിച്ചു. എന്നാൽ ജസ്റ്റിസുമാരായ ആർ എഫ് നരിമാനും ഇന്ദു മൽഹോത്രയും അടങ്ങുന്ന ബെഞ്ച് സുരേന്ദ്ര കുമാർ യാദവിനോട് സുപ്രീം കോടതി അനുവദിച്ച രണ്ടു വർഷത്തെ കാലയളവിനുള്ളിൽ കേസിന്റെ വാദം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. വാദം പൂർത്തിയാകുന്നതനുസരിച്ച് യാദവിന്റെ ആവശ്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2wYFnvq
via
IFTTT
No comments:
Post a Comment