തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്ര, കായിക, കലാ മേളകൾഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ആഘോഷങ്ങളില്ലാതെ മേളകൾനടത്താനാണ് തീരുമാനം. മേള ആഘോഷങ്ങളുംആർഭാടങ്ങളുമില്ലാതെ സർഗശേഷിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കുമെന്ന്വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. കലോത്സവ മാന്വുൽ സമിതി യോഗത്തിന് ശേഷം നിലവിൽ തീരുമാനിച്ച വേദിയായ ആലപ്പുഴ മാറ്റണമോ എന്ന കാര്യവും തിയതിയും തീരുമാനിക്കും. 17ാം തിയതിയാണ് മാന്വുൽ കമ്മിറ്റി. മേളകൾറദ്ദാക്കിയതിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരു വർഷത്തേക്ക് സർക്കാർ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. സ്കൂൾ, സർവകലാശാലാ കലോത്സവങ്ങൾ, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങൾ എന്നിവ ഇതിലുൾപ്പെടും. ഈ മേളകൾക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നായിരുന്നു തീരുമാനം. ആഘോഷങ്ങൾ മാറ്റിവയ്ക്കുന്നതിനെതിരേ മന്ത്രിമാരുടെ ഇടയിൽത്തന്നെ ശക്തമായ എതിർപ്പുയർന്നിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയായിരുന്നു ഉത്തരവിറക്കിയത്.അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പാണ് മുഖ്യമന്ത്രി എല്ലാ മേളകളും ഒരുവർഷത്തേക്ക് വേണ്ടെന്ന നിർദേശമടങ്ങിയ കുറിപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയത്. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2OaiOe1
via
IFTTT
No comments:
Post a Comment