റായ്പൂർ: ജൈവ ഇന്ധനം ഉപയോഗിച്ച് രാജ്യത്ത് ഡീസൽ 50രൂപയ്ക്കും പെട്രോൾ 55 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. തിങ്കളാഴ്ച ഛത്തീസ്ഗഡിലെ ചരോദയിൽ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവ ഇന്ധന ഉത്പാദനത്തിന് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇതര ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെ പെട്രോൾ, ഡീസൽ ഉപയോഗം കുറച്ചുകൊണ്ടുവരാനാകുമെന്നും ഗഡ്കരി പറഞ്ഞു. കാർഷിക രംഗത്ത് ഛത്തീസ്ഗഢിന് മികച്ച വളർച്ചാ നിരക്കുണ്ട്. അരി, ഗോതമ്പ്, ധാന്യങ്ങൾ, കരിമ്പ് എന്നിവ വൻതോതിൽ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയിൽ ജൈവ ഇന്ധന ഹബ്ബായും ഛത്തീസ്ഗഢിന് മാറാനാകുമെന്ന് അദ്ദേഹം പറഞ്ഞു.. എഥനോൾ, മെഥനോൾ, ജൈവ ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയവയിലേക്ക് മാറുന്നതിലൂടെ പെട്രോളിനേയും ഡീസലിനേയും അമിതമായി ആശ്രയിക്കുന്നതിൽ നിന്ന് മാറാൻ രാജ്യത്തിന് കഴിയും. രാജ്യത്ത് അഞ്ച് എഥനോൾ പ്ലാന്റുകൾ സ്ഥാപിക്കാൻ പെട്രോളിയം മന്ത്രാലയം പദ്ധതിയൊരുക്കുന്നുണ്ട്. വൈക്കോൽ, കരിമ്പ്, ജൈവമാലിന്യങ്ങൾ എന്നിവയുപയോഗിച്ച് പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന ഡീസൽലിറ്ററിന് 50 രൂപയ്ക്കും പെട്രോൾ ലിറ്ററിന് 55 രൂപയ്ക്കും ലഭ്യമാക്കാനാകും. ഗഡ്കരി പറഞ്ഞു. എട്ട് ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇവയുടെ വില നാൾക്ക് നാൾ കൂടുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നു. കർഷകർക്കും, ആദിവാസികൾക്കും, കാട്ടുവാസികൾക്കും എഥനോളും, മെഥനോളും, ജൈവ ഇന്ധനവും ഉത്പാദിപ്പിച്ച് വിമാനം വരെ പറപ്പിക്കാമെന്ന് 15 വർഷമായി ഞാൻ പറയുന്നതാണ്. അതുവഴി ഇവർക്കെല്ലാം ധനികരായി മാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിലെ ജാട്രോപ്പ പ്ലാന്റിൽ ഉത്പാദിപ്പിച്ച ജൈവ ഇന്ധനം ഉപയോഗിച്ച് ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്ക് വിമാനം പറത്തിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. Content Highlights:Diesel Will Cost Rs. 50 Per Litre, Petrol At Rs. 55 if produce domestically in bio fuel plants says Nitin Gadkari
from mathrubhumi.latestnews.rssfeed https://ift.tt/2QjUVSq
via
IFTTT
No comments:
Post a Comment