നോയിഡ:പിതാവിന്റെ പക്കൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുക്കാൻ കവർച്ച നാടകം നടത്തിയ മകൻ പിടിയിൽ. ബി.ടെക്ക് വിദ്യാർത്ഥിയായ ശിവം മവി(23)യെയാണ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ബിഷൻപൂർ സ്വദേശിയാണ് ശിവം മവി. സ്വന്തമായി ജിം തുടങ്ങാൻ പിതാവ് പണം നൽകാത്തതിനെ തുടർന്ന് പണം സ്വരൂപിക്കാനാണ് നാടകം നടത്തിയത്. സെപ്റ്റംബർ എട്ടിന് ആയുധധാരികളായ ഏഴംഗ സംഘം തന്നെ ആക്രമിക്കുകയും നാല് ലക്ഷം രൂപ തട്ടിയെടുത്ത് തന്റെ എസ്.യു.വി കാർ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് ഇയാൾ പോലീസിന് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടകമായിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവം നടന്നുവെന്ന പറയപ്പെടുന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെ നിന്ന് ഇയാളുടെ വണ്ടി പോലീസ് കണ്ടെടുത്തു. ലോനി എന്ന സ്ഥലത്ത് നിന്നും ശിവംമവി തന്റെ അമ്മാവന്റെ പക്കൽ നിന്നും നാല് ലക്ഷം രൂപയുമായി നോയിഡയിലേക്ക് വരുകയായിരുന്നു. വരുന്ന വഴി അജ്ഞാതരായ അക്രമികൾ കവർച്ച നടത്തിയെന്നാണ് ശിവം പോലീസിനോട് പറഞ്ഞത്. ദ്യക്സാക്ഷികളുടെ മൊഴിയിൽ നിന്നും കവർച്ച നടന്നിട്ടില്ലെന്നും ശിവം നാലു ലക്ഷം രൂപ തന്റെ സുഹൃത്തുകൾക്ക് കൈമാറിയതാണെന്നും കണ്ടെത്തി. ഇതേ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നാടകത്തിലൂടെ കൈക്കലാക്കാൻ ശ്രമിച്ച മുഴുവൻ പണവും പോലീസ് കണ്ടെടുത്തു. ഇയാൾ പണം നൽകിയ സുഹ്യത്തുകൾക്ക് കവർച്ചാ നാടകത്തെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. ചിട്ടി പിരിച്ചെടുത്ത പണം എന്ന വ്യാജേനയാണ് ഇയാൾ പണം കൂട്ടുകാർക്ക് ഏൽപ്പിച്ചത്. ContentHighlights: BTech student robbery drama to steals father's Rs 4 lakh, NOIDA DELHI,
from mathrubhumi.latestnews.rssfeed https://ift.tt/2oVbgk6
via
IFTTT
No comments:
Post a Comment