രൂപയെ രക്ഷിക്കൂ: റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

രൂപയെ രക്ഷിക്കൂ: റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി:രൂപയുടെ തകർച്ചയിൽ ഇടപെടാൻ റിസർവ് ബാങ്കിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രൂപയുടെ മൂല്യം ഇടിയാതെ നിലനിർത്താൻ വേണ്ട നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ആർബിഐയുമായി കഴിഞ്ഞ ആഴ്ചയാണ് സർക്കാർ വൃത്തങ്ങൾ ആശയവിനിമയം നടത്തിയത്. പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക നിക്ഷേപ പദ്ധതി അടക്കമുള്ള നടപടികളാണ് ആലോചനയിൽ. ഡോളറിനെതിരെ ഈ വർഷം മാത്രം 11.6 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏഷ്യൽ തന്നെ ഏറ്റവും മൂല്യം ഇടിഞ്ഞതും ഇന്ത്യൻ രൂപയ്ക്കാണ്. ഈ മാസം എല്ലാ ദിവസവും രൂപയുടെ മൂല്യം ഇടിയുന്ന പ്രവണത തുടരുകയാണ്. രൂപയുടെ രക്ഷയ്ക്കായി മെയ് മാസത്തിൽ 5.8 ബില്യണും ജൂണിൽ 6.18 ബില്യണും വിദേശ കറൻസി ആർബിഐ വിറ്റഴിച്ചിരുന്നു. Content Highlights: Indian Rupee, Currency,


from mathrubhumi.latestnews.rssfeed https://ift.tt/2x4Dz35
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages