ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്; എന്നിട്ടും യുവന്റസ് പിടിച്ചുനിന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്; എന്നിട്ടും യുവന്റസ് പിടിച്ചുനിന്നു

മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും യുവന്റസിന്റെ പോരാട്ടവീര്യം ചോർന്നില്ല. ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത രണ്ട് ഗോളിന് യുവന്റസ് തോൽപ്പിച്ചു. 60 മിനിറ്റോളം പത്ത് പേരുമായി കളിച്ചായിരുന്നു ഇറ്റാലിയൻ ടീമിന്റെ വിജയം. 29-ാം മിനിറ്റിൽ ആരാധകരെ ഞെട്ടിച്ച് ക്രിസ്റ്റ്യാനൊ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. വലൻസിയയുടെ ഡിഫൻഡർ ജെയ്സൺ മുറിള്ളോയുടെ തലയിൽ തട്ടിയതായിരുന്നു കാരണം. റഫറിയുടെ തീരുമാനത്തിൽ വിശ്വസിക്കാനാകാതെ ഗ്രൗണ്ടിലിരുന്ന റൊണാൾഡോ പിന്നീട് കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. ചാമ്പ്യൻസ് ലീഗിൽ പോർച്ചുഗീസ് താരത്തിന്റെ ആദ്യ ചുവപ്പ് കാർഡാണിത്. ക്രിസ്റ്റ്യാനോ പോയിട്ടും പിടിച്ചുനിന്ന യുവന്റസ് 45-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. 45-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് പ്യാനിച്ച് യുവന്റസിനെ മുന്നിലെത്തിച്ചു. ആറു മിനിറ്റിനുള്ളിൽ യുവന്റസിന് വീണ്ടും പെനാൽറ്റി ലഭിച്ചു. വീണ്ടും പെനാൽറ്റിയെടുത്ത പ്യാനിച്ചിന് പിഴച്ചില്ല. യുവന്റസ് 2-0ത്തിന്റെ ലീഡ് നേടി. 95-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ തിരിച്ചടിക്കാൻ വലൻസിയക്ക് അവസരം ലഭിച്ചെങ്കിലും അവർക്ക് ലക്ഷ്യം കാണാനായില്ല. Mandzukic the body guard. #Juventus pic.twitter.com/FPwuu9fhjv — ZAK. ⚪️⚫️ (@ZulQarnain__) September 19, 2018 Content Highlights: Juventus Cristiano Ronaldo Champions League 2018


from mathrubhumi.latestnews.rssfeed https://ift.tt/2MQlXhk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages