മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡും ബയറൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും വിജയിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസറ്റുകളായ റോമയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇസ്കോയുടെ ഫ്രീ കിക്കിലൂടെ റയൽ ലീഡെടുത്തു. പിന്നീട് ബെയ്ലിന്റെ ഊഴമായിരുന്നു. 58-ാം മിനിറ്റിൽ മോഡ്രിച്ചിന്റെ പാസ് സ്വീകരിച്ച ബെയ്ൽ അനായാസം വല ചലിപ്പിച്ചു. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ റയലിനായുള്ള ബെയ്ലിന്റെ പത്താം ഗോളായിരുന്നു ഇത്. കളിയുടെ അവസാന മിനിറ്റിൽ മരിയാനോ റയലിന്റെ ഗോൾപട്ടിക പൂർത്തിയാക്കി. ബോക്സിന് തൊട്ടുപുറത്ത് നിന്നായിരുന്നു ചാമ്പ്യൻസ് ലീഗിൽ മരിയാനോയുടെ ആദ്യഗോൾ. ബെനിഫിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ബയറൺ തുടക്കം ഗംഭീരമാക്കിയത്. റോബർട്ട് ലെവൻഡോവ്സ്കിയും റെനാറ്റോ സാഞ്ചലും ബയറണിനായി ഗോൾ കണ്ടെത്തി. യങ് ബോയ്സിനെതിരെയായിരുന്നു യുണൈറ്റഡിന്റെ വിജയം. പോൾ പോഗ്ബ ഇരട്ട ഗോൾ നേടിയപ്പോൾ അന്തോണി മാർട്ടിയലിന്റെ വകയായിരുന്നു ഒരു ഗോൾ. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽവി രുചിച്ചത്. ഫ്രഞ്ച് ക്ലബ്ബ് ലിയോണാണ് സിറ്റിയെ പരാജയപ്പെടുത്തയത്. 26-ാം മിനിറ്റിൽ മാക്സ്വെൽ കോർനെറ്റ് ലിയോണിനെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റിൽ നബീൽ ഫെകീർ വീണ്ടും ലിയോണിനായി ലക്ഷ്യം കണ്ടു. പിന്നീട് 67-ാം മിനിറ്റിൽ ബെർണാർഡോ സിൽവയിലൂടെ സിറ്റി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. Content Highlights: Champions League Real Madrid Manchester City
from mathrubhumi.latestnews.rssfeed https://ift.tt/2NYs9sq
via
IFTTT
No comments:
Post a Comment