കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നും ചോദ്യം ചെയ്യും. ബുധനാഴ്ച പോലീസ് ഏഴു മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ 11-ന് ചോദ്യംചെയ്യലിന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യംചെയ്യൽ. തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉപയോഗിച്ചാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. അറസ്റ്റിനെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ടോടെ തീരുമാനമുണ്ടായേക്കും. ലൈംഗികാരോപണക്കേസിൽ ഇന്ത്യയിൽ ഒരു ബിഷപ്പ് ഇങ്ങനെ ചോദ്യംചെയ്യപ്പെടുന്നത് ആദ്യമായാണ്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്.പി. ഓഫീസിൽ എത്തിയത്. രൂപതാ പി.ആർ.ഒ. ഫാ. പീറ്റർ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു. വൈകീട്ട് 6.25-ന് വിട്ടയച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്.പി. ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാങ്കോ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PSgHvK
via
IFTTT
No comments:
Post a Comment