കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യു വധക്കേസിൽ പ്രധാന പ്രതി പോലീസിൽ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിൻ ആണ്കീഴടങ്ങിയത്. കൊലപാതകത്തിനായി ആളുകളെ ഏർപ്പെടുത്തിയത് ആരിഫാണെന്നാണ് പോലീസ് പറയുന്നത്. അഭിമന്യുവിനെ നേരിട്ട് ആക്രമിച്ചതിലും ഇയാൾക്ക് പങ്കുണ്ട്. കേസിലെ എട്ട് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിലും ഇയാൾ ഉൾപ്പെട്ടിരുന്നു. കേസിലെ ഏറ്റവും പ്രധാന പ്രതികൾ ഉൾപ്പടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആരിഫ് ബിൻ കീഴടങ്ങിയത്. ആലുവ സ്വദേശിയാണ് ആരിഫ്. കേസിൽ ആകെ 30 പ്രതികളാണ് ഉള്ളത്. അതേസമയം പോലീസും ക്യാമ്പസ് ഫ്രണ്ട് നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഈ കീഴടങ്ങലുകൾ നടക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. കേസ് ഉണ്ടായിട്ട് ഇപ്പോൾ 90 ദിവസം പിന്നിട്ടുകഴിഞ്ഞു. സ്വാഭാവികമായും മറ്റ് പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമുണ്ട്. അതടക്കം പരിഗണിച്ചുകൊണ്ടാണ് ക്യാമ്പസ് ഫ്രണ്ട് നേതൃത്വം ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നാണ് ആരോപണം. content highlights:main accused in Abhimanyu murder case arrested
from mathrubhumi.latestnews.rssfeed https://ift.tt/2MNj6pt
via
IFTTT
No comments:
Post a Comment