ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളുടെ ശക്തിയും ആധുനിക യുദ്ധമുറയിൽ അതുവഹിക്കുന്ന പങ്കും അവഗണിക്കാനാകില്ലെന്ന് കരസേനാ മേധാവി ബിബിൻ റാവത്ത്. സൈനികരും അവരുടെ കുടുംബാംഗങ്ങളും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് സൈനികർ മാറിനിൽക്കണമെന്ന് ഞങ്ങൾക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു പട്ടാളക്കാരനും അയാളുടെ കുടുംബവും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് തടയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. സ്മാർട്ട്ഫോണിന്റെ ഉപയോഗം തടയാനാകില്ല. അത് നല്ലതാണ്. എന്നാൽ അച്ചടക്കത്തോടെയായിരിക്കണം അതിലൂടെയുള്ള പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സൈനികർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അത് തുടരുക തന്നെ ചെയ്യും. ആധുനിക യുദ്ധരംഗത്ത് സാമൂഹിക മാധ്യമങ്ങളെന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താൻ ഇന്ത്യക്കും സാധിക്കണം. മനഃശാസ്ത്രപരമായ പോരാട്ടത്തിനടക്കം അതിനെ ഉപയോഗപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NgrDFC
via
IFTTT
No comments:
Post a Comment