ന്യൂഡൽഹി: തേജീന്ദർ പാലിന്റെ ആ സ്വർണ മെഡൽ കാണാൻ ഇനി അച്ഛനില്ല. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നേടിയ സ്വർണവുമായി തേജീന്ദർ പഞ്ചാബിലെ മോഗയിലെത്തിയപ്പോഴേക്കും അച്ഛൻ അച്ഛൻ മരണത്തിന് കീഴടങ്ങി. രണ്ടു വർഷത്തോളമായി അർബുദത്തിന് ചികിത്സയിലായിരുന്നു തേജീന്ദറിന്റെ അച്ഛൻ കരം സിങ്ങ്. ജക്കാർത്തയിൽ 20.75 മീറ്റർ ദൂരം ഷോട്ട് പുട്ട് എറിഞ്ഞ് പുതിയ ഗെയിംസ് റെക്കോഡും ദേശീയ റെക്കോഡും തേജീന്ദർ സ്ഥാപിച്ചിരുന്നു. രാജ്യത്തിനായി നേടിയ ആ മെഡൽ അച്ഛനെ കാണിക്കണമെന്നായിരുന്നു തേജീന്ദറിന്റെ ഏറ്റവും വലിയ ആഗ്രഹം. മെഡൽ സ്വീകരിച്ച ശേഷം ഇന്ത്യൻ താരം ഇക്കാര്യം പറയുകയും ചെയ്തിരുന്നു. കുടുംബവും സുഹൃത്തുക്കളും എനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ന് ഈ മെഡൽ നേട്ടത്തിലൂടെ അവർക്കെല്ലാം അർഹിച്ച സമ്മാനം നൽകാനായതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. സ്വർണ മെഡലുമായി തിങ്കളാഴ്ച്ച രാത്രിയാണ് തേജീന്ദർ ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയത്. ശേഷം ഹോട്ടലിലേക്കുള്ള യാത്രക്കിടെയാണ് അച്ഛൻ മരിച്ച വിവരം തേജീന്ദർ അറിയുന്നത്. ഇരുപത്തിമൂന്നുകാരനായ തേജീന്ദർ ഏഷ്യയിലെ ഏറ്റവും മികച്ച റാങ്കുള്ള ഷോട്ട് പുട്ട് താരമാണ്. 2017-ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം വെള്ളി നേടിയിരുന്നു, പക്ഷേ ഗ്ലാസ്ഗോയിൽ ഈ വർഷം നടന്ന കോമൺവെൽത്ത് ഗെയിംസിൽ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. AFI is in deep shock.We received Tejinder Toor,our Asian Shot Put Champion Gold Medalist at the airport last night & as he was on his way to hotel, sad news of his fathers demise reached us. May his soul rest in eternal peace. Our heartfelt condolences to Tajinder & his family. pic.twitter.com/ZmtAvrhh3r — Athletics Federation of India (@afiindia) September 4, 2018 Content Highlights: Tajinderpal Singh Toors father dies before seeing sons Asian Games gold
from mathrubhumi.latestnews.rssfeed https://ift.tt/2PC23bY
via
IFTTT
No comments:
Post a Comment