പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡന കേസില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ടത്- കെ. സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡന കേസില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ടത്- കെ. സുരേന്ദ്രന്‍

കോഴിക്കോട്:സ്ത്രീ പീഡനക്കേസിൽ പാർട്ടി കോടതിയല്ല തീർപ്പുകൽപ്പിക്കേണ്ടതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വിമർശം. പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയൻ ഒരു എം. എൽ. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നതെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം കാരണം പാർട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ആഗസ്ത്14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാർട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സിൽ തീർപ്പുകൽപ്പിക്കേണ്ടത്. ആരോപണവിധേയൻ ഒരു എം. എൽ. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നത്? പാർട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/2NghkRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages