ചെന്നൈ:തമിഴ്നാട്ടിൽ നടന്ന 60 കോടിയോളം രൂപയുടെ വൻ വായ്പാ കുംഭകോണത്തിന്റെ വിവരങ്ങൾ പുറത്ത്. ജോലിക്കാരുടെ പേരിൽ അവർ അറിയാതെ ഉടമകൾ വായ്പ തുക അടിച്ചുമാറ്റുകയായിരുന്നു. വായ്പ എടുത്തതായി രേഖകളിൽ പേരുള്ള 15 പേരാണ് ദുരൂഹസാഹചര്യത്തിൽ ആറ് മാസത്തിനിടെ മരിച്ചത്. വായ്പ എടുത്ത മറ്റൊരാളെ കാണാനില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കൻ തമിഴ്നാട്ടിലെ വിരുതനഗറിലും സമീപ ഗ്രാമങ്ങളിലുമുള്ളവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചവരെല്ലാം. അസ്വഭാവിക മരണത്തിന് കേസെടുത്തതിൽ മാത്രമായി ആദ്യഘട്ടത്തിൽ പോലീസ് നടപടി ഒതുങ്ങി. വായ്പ കുംഭകോണം നടത്തിയയാളുടെ മില്ലിലെ ജോലിക്കാരാണ് ഇരയായത്. 25 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് ഓരോരുത്തരുടെയും പേരിൽ വായ്പ തുക സംഘടിപ്പിച്ചത്. 169 കർഷകർക്കാണ് വായ്പ അനുവദിച്ചതെന്ന് എസ്ബിഐ പറയുന്നു. ദിവസവേതനക്കാരായ ജോലിക്കാരെക്കൊണ്ട് ഒപ്പിട്ട് കേസിലെ പ്രതികൾ വായ്പ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. താത്കാലിക അക്കൗണ്ട് തുറന്ന് അതിലേക്ക് വായ്പ തുക എത്തിക്കഴിഞ്ഞപ്പോൾ അത് ഉടമകൾ പിൻവലിക്കുകയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് വായ്പ എടുത്തവരുടെ പേരിൽ നോട്ടീസ് അയക്കാൻ തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. നാഗമുത്തു എന്നയാൾക്കാണ് ആദ്യം ബാങ്കിൽ നിന്ന് നോട്ടീസ് വന്നത്. പിഴപ്പലിശ സഹിതം 96 ലക്ഷം തിരിച്ചടയ്ക്കണമെന്നാണ് ഇയാൾക്ക് നോട്ടീസ് വന്നത്. എസ്ബിഐയുടെ നോട്ടീസ് വന്ന അന്നുമുതൽ ഇയാളെ കാണാതായി. വേൽമുരുഗൻ, ശെൻബഗൻ എന്നിവർ ചേർന്നാണ് ജോലിക്കാരുടെ പേരിൽ വായ്പാ തുക തട്ടിയെടുത്തത്. വിരുതനഗർ, തേനി ജില്ലകളിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. ദിവസവേതനക്കാരനായ വെയിൽ മുത്തു അളഗുരാജ പരാതി കൊടുത്തതോടെയാണ് ഇവർ കുടുങ്ങിയത്. ഇത്തരത്തിൽ 400 ഓളം പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേസിൽ സന്നസി എന്ന പേരുള്ള മറ്റൊരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. മൂന്നു പേരും പെരിയാകുളം സബ് ജയിലിൽ റിമാൻഡിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2LXrCC5
via
IFTTT
No comments:
Post a Comment