പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയെന്ന് കണ്ടെത്തി, നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് ചെയ്തത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയെന്ന് കണ്ടെത്തി, നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് ചെയ്തത്

ഷാര്‍ജ: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാഹം കഴിക്കാനിരുന്ന യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന യുവതി ലൈംഗിക തൊഴിലാളിയാണെന്ന് മനസിലാക്കിയ യുവാവ് അവരെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന യുവതി ലൈംഗിക തൊഴിലാളിയാണെന്ന് മനസിലാക്കിയതോടെ പ്രകോപിതനായ യുവാവ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ ആ കത്തി തന്നെ യുവതി ആത്മഹത്യ ചെയ്യുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.

തനിക്ക് പാര്‍ട് ടൈം ജോലി ഉണ്ടെന്നും ഇതിന്റെ ആവശ്യങ്ങള്‍ക്കായി ഒരു വീട്ടില്‍ പോകാനുണ്ടെന്നും യുവതി യുവാവിനെ അറിയിച്ചു. എന്നാല്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് യുവാവിനെ ഫോണില്‍ വിളിക്കുകയും യുവതി പറഞ്ഞത് നുണയാണെന്ന് അറിയിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീയുടെ നേതൃത്വത്തില്‍ ഒരു വീട്ടില്‍ നടത്തി വരുന്ന അനാശാസ്യ കേന്ദ്രത്തിലേക്കാണ് യുവതി പോയതെന്നം അവിടെ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ യുവതി ഏര്‍പ്പെടാറുണ്ടെന്നും സുഹൃത്ത് അറിയിച്ചു.

ഇയാളുടെ പക്കല്‍ നിന്നും അനാശാസ്യ കേന്ദ്രത്തിന്റെ വിലാസം യുവാവ് വാങ്ങുകയും അവിടെ ചെല്ലുകയും ചെയ്തു. അവിടെ വെച്ച് പ്രതിശ്രുത വധുവിനെ കണ്ടതോടെ ഇരുവരും വാക്കേറ്റത്തിലായി. തുടര്‍ന്ന് യുവതി തന്റെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശി യുവാവിനെ ഭീഷണിപ്പെടുത്തി. തന്റെ ബിസിനസില്‍ കൈകടത്തരുതെന്ന് പറയുകയും ചെയ്തു. ഇതോടെ കത്തി പിടിച്ചു വാങ്ങിയ യുവാവ് യുവതിയുടെ കൈയ്യിലും തുടയിലും കുത്തി പരുക്കേല്‍പ്പിച്ചു. പിന്നാലെ യുവതി കത്തിയെടുത്ത് സ്വയം കുത്തി. ഇത് കണ്ട് ഭയന്ന യുവാവ് അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപം ഒളിച്ചു. എന്നാല്‍ പോലീസ് എത്തി ഇയാളെ പിടികൂടി. യുവാവിന് മാപ്പു നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി ചര്‍ച്ച ചെയ്തുവരികയാണ്.



from mangalam.com https://ift.tt/2N5I5EF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages