മാതൃഭൂമിക്ക് വാന്‍ ഇഫ്ര സൗത്ത് ഏഷ്യ ഡിജിറ്റല്‍ മീഡിയ പുരസ്‌കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

മാതൃഭൂമിക്ക് വാന്‍ ഇഫ്ര സൗത്ത് ഏഷ്യ ഡിജിറ്റല്‍ മീഡിയ പുരസ്‌കാരം

ഹൈദരാബാദ്: ദിനപത്രങ്ങളുടെയും വാർത്താ മാധ്യമങ്ങളുടെയും അന്തർ ദേശീയ സംഘടനയായ വാൻ ഇഫ്രയുടെ സൗത്ത് ഏഷ്യ ഡിജിറ്റൽ മീഡിയ പുരസ്കാരം മാതൃഭൂമിക്ക്. സോഷ്യൽ എൻഗേജ്മെന്റ് വിഭാഗത്തിലാണ് മാതൃഭൂമിക്ക് വെങ്കല മെഡൽ ലഭിച്ചത്. വാൻ-ഇഫ്രയും ഗൂഗിളും സംയുക്തമായി ഏർപ്പെടുത്തിയതാണ് പുരസ്കാരം. ലിംഗവിവേചനത്തിനെതിരെ വനിതാ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സോഷ്യൽ മീഡിയയിൽ നടത്തിയ പ്രത്യേക കാമ്പയിനാണ് പുരസ്കാരത്തിന് അർഹമായത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെന്നൈ മാനേജർ സുനിൽ രാമചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീയുടെയും പുരുഷന്റെയും തുല്യാവകാശങ്ങളെക്കുറിച്ചും സമൂഹത്തിൽ ബോധവത്കരണം നടത്തുകയും പുനരാലോചനകൾക്ക് വഴിയൊരുക്കുകയും ചെയ്യാൻ ലക്ഷ്യംവെച്ചുള്ളതായിരുന്നു മാതൃഭൂമിയുടെ കാമ്പയിൻ. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൂടുതൽ അടുക്കാനുള്ള മാതൃഭൂമിയുടെ ഉദ്യമങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നത് സന്തോഷകരമാണെന്ന് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. കൂടുതൽ കരുത്തോടെ മുന്നേറാൻ മാതൃഭൂമിക്ക് ഇത് ശക്തിപകരുമെന്നും അദ്ദേഹം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2OR4F5x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages