ആമസോണ്‍ വെബ്‌സൈറ്റ് ഹിന്ദിയിലും വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ആമസോണ്‍ വെബ്‌സൈറ്റ് ഹിന്ദിയിലും വരുന്നു

ന്യൂയോർക്ക്:ആഗോള ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോൺ വെബ്സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലെ 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആമസോണിന്റെ നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ആമസോൺ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യയിൽ പത്തിൽ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ എന്നാണ് കമ്പനിയുടെ കണ്ടെത്തൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഭാഷയായ ഹിന്ദിയിലേക്ക് കൂടി വെബ്സൈറ്റ് അവതരിപ്പിക്കുന്നതിലൂടെ കൂടുതൽപ്പേർക്ക് ഉപയോഗിക്കാനും കമ്പനിയുടെ വിശ്വാസ്യത വർധിപ്പിക്കാനും കഴിയുമെന്ന് ആമസോൺ വിലയിരുത്തുന്നു. ഇന്റർനെറ്റ് ഉപയോഗം ഓരോ വർഷവും വർധിച്ചുവരുന്ന ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ് രംഗത്ത് ഫ്ളിപ്പ്കാർട്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ആമസോൺ. ഹിന്ദി വെബ്സൈറ്റ് വിജയിക്കുകയാണെങ്കിൽ മറ്റ് പ്രാദേശിക ഭാഷകളിലും വെബ്സൈറ്റ് തയ്യാറാക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. Content Highlights:Amazon adds Hindi language option as it tries to expand in India


from mathrubhumi.latestnews.rssfeed https://ift.tt/2QaPV2G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages