രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാൻ ജംഷേദ്പുർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാൻ ജംഷേദ്പുർ

ജംഷേദ്പുർ: രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങി ജാർഖണ്ഡിലെ ജംഷേദ്പുർ. സംസ്ഥാനസർക്കാർ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചു. പദ്ധതിക്കായി ജംഷേദ്പുർ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി (ജെ.എൻ.എ.സി.) അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ലേലത്തിൽ രണ്ടു കമ്പനികൾ കരാർ സ്വന്തമാക്കി. ഇത്തരമൊരു പദ്ധതി ഇന്ത്യയിലാദ്യമാണെന്ന് ജെ.എൻ.എ.സി.യുടെ സ്‌പെഷ്യൽ ഓഫീസർ സഞ്ജയ് കുമാർ പാണ്ഡെ അവകാശപ്പെട്ടു.നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ചാണകം കിടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നുകാട്ടി തൊഴുത്തുകൾക്കും കന്നുകാലി ഉടമകൾക്കുമെതിരേ നാട്ടുകാരുടെ പരാതി പതിവായി ലഭിക്കാറുണ്ട്. ജംഷേദ്പുരിൽ 350-ലേറെ തൊഴുത്തുകളുണ്ട്. ഇവയെല്ലാം പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണ്. കന്നുകാലിമാലിന്യം നീക്കം ചെയ്യാൻ ഇവിടെ സൗകര്യമില്ല. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കരാറെടുത്ത രണ്ടുകമ്പനികൾ ദിവസേന ചാണകം ശേഖരിച്ച് നീക്കം ചെയ്യും. നഗരത്തിൽ പ്രവർത്തിക്കുന്ന ഗോശാലകളുടെയും കന്നുകാലികളുടെയും എണ്ണം, ദിവസം ശേഖരിക്കേണ്ട ചാണകത്തിന്റെ അളവ് എന്നിവയെക്കുറിച്ചു സർവേ നടത്താൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം ഈ മാസം 15-മുതൽ പദ്ധതി ആരംഭിക്കുമെന്ന് പാണ്ഡെ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2LTjQJg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages