ആശ്വാസതീരത്ത് അഭിലാഷിന്റെ കുടുംബം... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ആശ്വാസതീരത്ത് അഭിലാഷിന്റെ കുടുംബം...

തൃപ്പൂണിത്തുറ: ‘മകനെ ജീവനോടെ കിട്ടിയല്ലോ... ദൈവത്തിന്‌ നന്ദി. മഹാഭാഗ്യം തന്നെയാണിത്’. സാഹസിക പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളിനാവികൻ കമാൻഡർ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയെന്നറിഞ്ഞപ്പോൾ പിതാവ് റിട്ട. ലെഫ്. കമാൻഡന്റ് വി.സി. ടോമി ആശ്വാസത്തോടെ പറഞ്ഞു.ഉദയംപേരൂർ കണ്ടനാടുള്ള വല്യാറ വീട്ടിൽ അഭിലാഷിന്റെ മാതാപിതാക്കൾ സങ്കടക്കടലിൽനിന്ന് കരയ്ക്കണഞ്ഞു. മകന് മരുന്നും ഭക്ഷണവും ലഭിച്ചെന്നറിഞ്ഞപ്പോൾ സമാധാനമായെന്ന് മാതാവ് വത്സമ്മ പറഞ്ഞു. അവനെ ആശുപത്രിയിൽ എത്തിച്ചാൽ അവിടേക്ക് പോകുമെന്ന് ടോമി അറിയിച്ചു.പായ്‌വഞ്ചിയിൽ ലോകംചുറ്റാൻ പോകുന്നതിനുമുമ്പ് ജോലിസ്ഥലമായ ഗോവയിൽനിന്ന് അഭിലാഷ് ടോമി മാർച്ച് 30-ന് വീട്ടിലെത്തിയിരുന്നു. ഏപ്രിൽ രണ്ടിനാണ് തിരിച്ചുപോയത്.


from mathrubhumi.latestnews.rssfeed https://ift.tt/2xzYPiC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages