ന്യായാധിപക്ഷാമം: വേണ്ടത് പത്തുലക്ഷം പേർക്ക് 40 ജഡ്ജിമാർ; ഉള്ളത് 19 ജഡ്ജിമാർ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ന്യായാധിപക്ഷാമം: വേണ്ടത് പത്തുലക്ഷം പേർക്ക് 40 ജഡ്ജിമാർ; ഉള്ളത് 19 ജഡ്ജിമാർ മാത്രം

ന്യൂഡൽഹി: രാജ്യത്ത് പത്തുലക്ഷം പേർക്ക് ശരാശരി 19 ജഡ്ജിമാർ മാത്രമേയുള്ളൂവെന്ന് നിയമന്ത്രാലയത്തിന്റെ കണക്ക്. 40 ജഡ്ജിമാർ വേണമെന്നാണ് നിയമകമ്മിഷൻ 1987-ൽ നല്കിയ ശുപാർശ. രാജ്യത്തെ കോടതികളിൽ 6160 ന്യായാധിപരുടെ കുറവുണ്ട്. കീഴ്‌ക്കോടതികളിൽ 5748-ഉം 24 ഹൈക്കോടതികളിലായി 406-ഉം ന്യായാധിപതസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കീഴ്‌ക്കോടതികളിൽ 22,474 തസ്തിക അനുവദിച്ചിട്ടുണ്ടെങ്കിലും 16,726പേർ മാത്രമാണുള്ളത്. ഹൈക്കോടതിയിൽ അനുവദിച്ചിരിക്കുന്ന ജഡ്ജിമാരുടെ എണ്ണം 1079-ഉം നിലവിലുള്ളത് 673-മാണ്. സുപ്രീംകോടതിയിൽ 31 ജഡ്ജിമാർ വേണമെന്നിരിക്കെ 25 പേർ മാത്രമാണുള്ളത്.2016-ൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്. ഠാക്കൂറിന്റെ പരാമർശമാണ് ജഡ്ജിമാരുടെ അനുപാതം സംബന്ധിച്ച് ചർച്ചയ്ക്കു വഴിെവച്ചത്. കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ജഡ്ജിമാരുടെ എണ്ണം 40,000 ആയി ഉയർത്തുന്നതിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഓഗസ്റ്റ് 14-ന് ചീഫ് ജസ്റ്റിസിനയച്ച കത്തിൽ രാജ്യത്തെ കീഴ്‌ക്കോടതികളിൽ 2,76,74,499-ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നതായി നിയമമന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2N1ggx4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages