ഇന്ത്യ- വിന്‍ഡീസ് പരമ്പര ഒക്ടോബര്‍ നാലുമുതല്‍; നവംബര്‍ ഒന്നിനു തിരുവനന്തപുരത്ത് ഏകദിനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ഇന്ത്യ- വിന്‍ഡീസ് പരമ്പര ഒക്ടോബര്‍ നാലുമുതല്‍; നവംബര്‍ ഒന്നിനു തിരുവനന്തപുരത്ത് ഏകദിനം

ന്യൂഡൽഹി: ഇന്ത്യ- വിൻഡീസ് ക്രിക്കറ്റ് പരമ്പരയുടെ തീയതി ബി.സി.സി.ഐ. പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് വിൻഡീസ് ഇന്ത്യയിൽ കളിക്കുക. ഒക്ടോബർ നാലിനു രാജ്കോട്ടിലെ ടെസ്റ്റ് മത്സരത്തോടെ പരമ്പരയ്ക്കു തുടക്കമാകും. ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് വേദി. ഏകദിന പരമ്പരയിലെ അവസാന മത്സരമാകും ഇത്. നേരത്തേ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള ബി.സി.സി.ഐ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ഇതോടെയാണ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. അതേസമയം ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭൂപടത്തിൽ ഇടം നേടാനൊരുങ്ങുകയാണ് ലക്നൗ. വിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടിട്വന്റിക്കാണ് ലക്നൗ വേദിയാകുക. ടെസ്റ്റ് മത്സരങ്ങൾ: ഒക്ടോബർ നാല്-രാജ്കോട്ട്, ഒക്ടോബർ 12-ഹൈദരാബാദ് ഏകദിനങ്ങൾ ഒക്ടോബർ 21-ഗുവഹാട്ടി, ഒക്ടോബർ 24-ഇൻഡോർ, ഒക്ടോബർ 27-പുണെ, ഒക്ടോബർ 29-മുംബൈ, നവംബർ 1-തിരുവനന്തപുരം ടിട്വന്റി മത്സരങ്ങൾ: നവംബർ 4-കൊൽക്കത്ത, നവംബർ 6-ലക്നൗ, നവംബർ 11-ചെന്നൈ ഇംഗ്ലണ്ടിൽ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ടൂർണമെന്റ് ഏഷ്യ കപ്പാണ്. ഈ മാസം 15 മുതൽ യു.എ.ഇ.യിലാണ് ടൂർണമെന്റ്.


from mathrubhumi.latestnews.rssfeed https://ift.tt/2CsTRsS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages