തിരുവനന്തപുരം: സര്‍ക്കാര്‍ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍. മന്ത്രി നെല്‍കൃഷിയെ കാണുന്നത് മോക്ഷം പോലെയാണെന്നും ഒരു നെല്ലും ഒരു മീനും പദ്ധതികൊണ്ട് ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാടിന്റെ പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് കൃഷിമന്ത്രിയെ പരിഹസിച്ചത്. വി.എസ് അച്യുതാനന്ദനും മുന്‍മന്ത്രി ബിനോയ് വിശ്വത്തിനുമെതിരെ സെക്രട്ടറി പരസ്യവിമര്‍ശനവും നടത്തി.
എന്നാല്‍ സര്‍ക്കാര്‍ നയങ്ങളെയാണ് കുര്യന്‍ വിമര്‍ശിച്ചത് എന്ന് പറഞ്ഞ് മന്ത്രി വി.എസ്. സുനില്‍ കുമാറും തിരിച്ചടിച്ചു. പിഎച്ച് കുര്യന്‍അച്ചടക്കം പാലിച്ചില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പറയാന്‍ പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അഡീ. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പിഎച് കുര്യനെതിരെ കാനം രാജേന്ദ്രനും രംഗത്തുവന്നു. മന്ത്രിസഭ പറയുന്നത്് നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ ജോലിയാണ്. സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരം പറയരുതെന്നും കാനം പറഞ്ഞു.
from mangalam.com https://ift.tt/2oNeoP4
via IFTTT
No comments:
Post a Comment