ന്യുഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘമെത്തുന്നു. അടുത്തയാഴ്ച കേരളം സന്ദര്‍ശിക്കുന്നതിന് സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇരുപതംഗ സംഘമാണ് കേരളത്തിലെത്തുക. വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്കും അറിയിച്ചിട്ടുണ്ട്.
ലോകബാങ്കിന്റെ സന്ദര്‍ശനത്തിന് അനുമതി തേടി ഈ മാസം മൂന്നിനാണ് കേരളം കേന്ദ്രത്തിന് കത്ത് അയച്ചത്. വെള്ളിയാഴ്ചയാണ് കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്തതും. ദുരിതബാധിത മേഖലകളെ എട്ടായി തിരിച്ചാകും സംഘം സന്ദര്‍ശനം നടത്തുക.
കഴിഞ്ഞയാഴ്ച ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിംഗ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. 5,000 കോടി രൂപയുടെ ദീര്‍ഘകാല തിരിച്ചടവുള്ള വായ്പയാണ് കേരളം ലോകബാങ്കില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
from mangalam.com https://ift.tt/2MTSQ1D
via IFTTT
No comments:
Post a Comment