മര്‍ദം നിയന്ത്രിച്ചില്ല: യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം; വിമാനം തിരിച്ചിറക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

മര്‍ദം നിയന്ത്രിച്ചില്ല: യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം; വിമാനം തിരിച്ചിറക്കി

മുംബൈ: മുംബൈ-ജയ്പുർ ജെറ്റ് എയർവെയ്സ് വിമാനത്തിനുള്ളിലെ മർദം കുറഞ്ഞതിനെത്തുടർന്ന് വിമാനയാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. മുംബൈയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് സംഭവം. മർദം നിയന്ത്രിക്കുന്ന സംവിധാനം പ്രവർത്തിപ്പിക്കാൻ കാബിൻ ക്രൂ മറന്നതിനെത്തുടർന്നാണ് മർദത്തിൽ വ്യത്യാസം വന്നത്. വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. മർദം താണതിനെത്തുടർന്ന് ഓക്സിജൻ മാസ്ക്കുകൾ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിന്നത്. ഇതിൽ 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേർക്ക് തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാർക്ക് ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. Panic situation due to technical fault in @jetairways 9W 0697 going from Mumbai to Jaipur. Flt return back to Mumbai after 45 mts. All passengers are safe including me. pic.twitter.com/lnOaFbcaps — Darshak Hathi (@DarshakHathi) September 20, 2018


from mathrubhumi.latestnews.rssfeed https://ift.tt/2ppltFS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages