യു.പിയില്‍ അജ്ഞാത പനി ബാധിച്ച് 79 പേര്‍ മരിച്ചു; കനത്ത ജാഗ്രത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

യു.പിയില്‍ അജ്ഞാത പനി ബാധിച്ച് 79 പേര്‍ മരിച്ചു; കനത്ത ജാഗ്രത

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ആറാഴ്ചക്കിടെ അജ്ഞാത പനി 79 പേരുടെ ജീവനെടുത്തു. ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പടരുന്നത് തടയാൻ കർശന നടപടികളുമായി മുന്നോട്ട് പോകാനും സർക്കാർ തീരുമാനിച്ചു. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്. ബെറേലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 24 പേർ. ബദൗണിൽ 23ഉം ഹർദോയിയിൽ 12ഉം സിതാപുരിൽ എട്ടും, ബറൈച്ചിൽ ആറും പിലിഭിത്തിൽ നാലും, ഷാജഹാൻപുരിൽ രണ്ടും പേരാണ് മരിച്ചത്. പനി പടരാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണകാരണവും മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. കൂടുതൽ പേർ മരിച്ച ബറേലിയിലും ബദൗണിലും സർക്കാർ ഡോക്ടർമാരുടെ മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അവശ്യമരുന്നുകൾ ഈ മേഖലകളിൽ എത്തിച്ചിട്ടുണ്ട്. ch:High alert! 79 dead in UP due to 'unknown fever'


from mathrubhumi.latestnews.rssfeed https://ift.tt/2QKDsmw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages