ഉത്തരവാദിത്വമുള്ള പാര്‍ട്ടിനേതാവില്‍ നിന്നും പാടില്ലാത്തത് ഉണ്ടായി ; പികെ ശശിക്കെതിരേ പാര്‍ട്ടി കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ഉത്തരവാദിത്വമുള്ള പാര്‍ട്ടിനേതാവില്‍ നിന്നും പാടില്ലാത്തത് ഉണ്ടായി ; പികെ ശശിക്കെതിരേ പാര്‍ട്ടി കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കും

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരേ പാര്‍ട്ടി കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ശശിക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ രണ്ടംഗ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായി അച്ചടക്ക നടപടി ഉള്‍പ്പെടെയുള്ള ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിച്ചേക്കും.

എകെ ബാലനും പികെ ശ്രമതിയുമടങ്ങുന്ന അന്വേഷണകമ്മീഷന്‍ പാലക്കാട് എത്തി പരാതിക്കാരിയുടെ മൊഴിയും ശശിയുടെ വിശദീകരണവും എടുത്തിരുന്നു. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കൈമാറിയതായും വിവരമുണ്ട്. ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി ചേരുന്ന സെക്രട്ടറിയേറ്റിലായിരിക്കും നടപടി തീരുമാനിക്കുക.

അതേസമയം നടപടിയെടുക്കേണ്ടയാള്‍ ജനപ്രതിനിധി കൂടിയായിരിക്കുന്ന സാഹചര്യത്തില്‍ എങ്ങിനെയാകും അച്ചടക്ക നടപടിയെന്നാണ് ആള്‍ക്കാര്‍ ഉറ്റു നോക്കുന്നത്. പാര്‍ട്ടി തലത്തിലെടുക്കുന്ന നടപടി എംഎല്‍എ സ്ഥാനം തുടരുന്നതിന് തടസ്സമാകുമോ എന്നതാണ് പ്രശ്‌നം. അതേസമയം പ്രാദേശികമായി വലിയ സ്വാധീനമുണ്ടായിരുന്ന പികെ ശശി വിവാദത്തോടെ പാര്‍ട്ടിയിലും ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി.



from mangalam.com https://ift.tt/2QBIHEX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages