നവദമ്പതികള്‍ക്ക് നല്‍കിയ സമ്മാനം കണ്ട് അതിഥികള്‍ ഞെട്ടി; മധുവിധുവിന് പോകാന്‍ ബൈക്കിലൊഴിച്ചു കൊടുത്തത് അഞ്ചുലിറ്റര്‍ പെട്രോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

നവദമ്പതികള്‍ക്ക് നല്‍കിയ സമ്മാനം കണ്ട് അതിഥികള്‍ ഞെട്ടി; മധുവിധുവിന് പോകാന്‍ ബൈക്കിലൊഴിച്ചു കൊടുത്തത് അഞ്ചുലിറ്റര്‍ പെട്രോള്‍

ഗൂഡല്ലൂര്‍: ഇന്ധനവില ആരും പിടിച്ചാല്‍ കിട്ടാതെ റെക്കോഡ് നിരക്ക് പിന്നിട്ട് കുതിക്കുമ്പോള്‍ സ്വര്‍ണ്ണത്തേക്കാള്‍ വില പെട്രോളിന് നല്‍കണം എന്നതാണ് സ്ഥിതി. പെട്രോളിന്റെ മൂല്യത്തെക്കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ നവദമ്പതികളായ കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിയനും കനിമൊഴിയോടും ചോദിച്ചു നോക്കിയാല്‍ മതി. മധുവിധു ആഘോഷത്തിനായി സഞ്ചരിക്കാന്‍ അഞ്ചു ലിറ്റര്‍ പെട്രോളായിരുന്നു സമ്മാനം.

ബിജെപി സര്‍ക്കാരിന് കീഴില്‍ എണ്ണവില കുതിച്ചു കയറുമ്പോള്‍ കഴിഞ്ഞ ദിവസം വിവാഹിതരായ ഈ നവ ദമ്പതികള്‍ക്ക് കൂട്ടുകാര്‍ വിവാഹം നല്‍കിയത് ഒരു കന്നാസ് നിറയെ പെട്രോളായിരുന്നു. ഗൂഡല്ലൂരിലെ കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിയനും കനിമൊഴിയ്ക്കുമാണ് കൂട്ടുകാരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ സമ്മാനം നല്‍കിയത്. അഞ്ചു ലിറ്റര്‍ പെട്രോളായിരുന്നു കൈമാറിയത്.

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരായ പ്രതിഷേധമായിരുന്നു വിവാഹത്തില്‍ കാട്ടിയത്. ഇന്ധനവില ദിനംപ്രതി കൂടുന്നത് സംബന്ധിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ബോധവല്‍ക്കരിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ദമ്പതികള്‍ക്ക് ലഭിച്ച വിവാഹ സമ്മാനം കണ്ട് കുടുംബാംഗങ്ങള്‍ ആദ്യം അന്തം വിട്ടു. കൂട്ടുകാര്‍ തന്നെ ആ പെട്രോള്‍ വരന്റെ ബൈക്കില്‍ നിറച്ച ശേഷമാണ് മടങ്ങിയത്. 85.15 രൂപയാണ് പെട്രോളിന് തമിഴ്‌നാട്ടിലെ വില.



from mangalam.com https://ift.tt/2OubOsn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages