ബാലസോര്‍: അമ്മയുടെ കാമുകനായ 60കാരന്‍ തന്നെ പലപ്രാവശ്യം ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി 17കാരി മകള്‍. അഞ്ച് പ്രാവശ്യം താന്‍ ബലാത്സംഗത്തിനിരയായെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതി. ഒഡീസയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം.
സര്‍ദാര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള കുരുഡ വില്ലേജിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. രണ്ട് സഹോദരന്മാര്‍ക്കും അമ്മയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. സമീപമുള്ള ഒരു ഫാക്ടറിയില്‍ ജോലിയായിരുന്നു പെണ്‍കുട്ടിയുടെ അമ്മയ്ക്ക്.
ഗൊപാല്‍ഗൗന്‍ പ്രദേശത്തുള്ള 60കാരന്‍ തങ്ങളുടെ വീട്ടില്‍ നിരന്തരം എത്തുമായിരുന്നു. അമ്മയുമായി ഇയാള്‍ക്ക് ബന്ധമുള്ള വിവരം മനസിലാക്കുകയും എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അമ്മയുടെ കാമുകനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അമ്മ തന്നെ നിര്‍ബന്ധിച്ചുവെന്നും കുട്ടി പോലീസില്‍ മൊഴി നല്‍കി.
എന്നാല്‍ പെണ്‍കുട്ടിയുടെ 45കാരി അമ്മ പരാതി പിന്‍വലിക്കണമെന്ന ആവശ്യമെന്നുമായി പോലീസിനടുത്തെത്തി. പെണ്‍കുട്ടിക്ക് എപ്ലെപ്റ്റിക് സീഷ്വര്‍ എന്ന രോഗമാവസ്ഥയാണെന്നും അമ്മ പോലീസിനോട് പറഞ്ഞു. കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നും രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായിട്ടാണ് താന്‍ ജീവിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2QyierU
via IFTTT
No comments:
Post a Comment