മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കുമെന്ന് യുഎഇ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കുമെന്ന് യുഎഇ

പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ അനുമതി നല്‍കി യുഎഇ ഭരണകൂടം. ജോലിയില്‍ നിന്നു വിരമിച്ച ശേഷവും രാജ്യത്ത് തുടരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുക.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. 55 വയസ്സിന് ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേക വിസയിലൂടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി യുഎഇയില്‍ തുടരാന്‍ കഴിയും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ഇക്കാര്യം അറിയിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ വിസ ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്. പ്രത്യേക വിസ ആവശ്യമുള്ളവര്‍ക്ക് 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം വേണം. ഇത് രണ്ടുമല്ലാത്ത സാഹചര്യത്തില്‍ മാസംതോറും 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുള്ള വ്യക്തിയായിരിക്കണം.



from mangalam.com https://ift.tt/2NMw4Zb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages