ഉമ്മറിന്റെ താടിയെല്ല് ഇടിച്ചു തകര്‍ത്ത ക്യാപ്റ്റനെ ഷവ്വല്‍ കൊണ്ട് മധു അന്ന് അടിച്ചു വീഴ്ത്തി ; പരിക്കേറ്റാല്‍ ആരു നോക്കുമെന്ന് നസീര്‍ ചോദിച്ചു ; അരങ്ങോടര്‍ വേഷം ആദ്യം കാത്തുവെച്ചത് തിലകന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ഉമ്മറിന്റെ താടിയെല്ല് ഇടിച്ചു തകര്‍ത്ത ക്യാപ്റ്റനെ ഷവ്വല്‍ കൊണ്ട് മധു അന്ന് അടിച്ചു വീഴ്ത്തി ; പരിക്കേറ്റാല്‍ ആരു നോക്കുമെന്ന് നസീര്‍ ചോദിച്ചു ; അരങ്ങോടര്‍ വേഷം ആദ്യം കാത്തുവെച്ചത് തിലകന്

മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയരായ നടന്മാരാണ് കഴിഞ്ഞ തലമുറയിലെ സൂപ്പര്‍താരങ്ങളായ നസീറും മധുവും ഉമ്മറും പിന്നെ അഭിനയ പ്രതിഭയായ തിലകനും മറ്റും. രക്തം എന്ന ജോഷി ചിത്രത്തിലൂടെ മലയാളത്തിലേക്ക് വന്ന ക്യാപ്റ്റന്‍രാജുവിന് ഇവരെല്ലാമായി ചേര്‍ന്ന് ചില അഭേദ്യമായ ഓര്‍മ്മകള്‍ നില നിന്നിരുന്നു. ഒരിക്കല്‍ സിനിമാ അഭിനയത്തിനിടയില്‍ ഉമ്മറിന്റെ താടിയെല്ല് ക്യാപ്റ്റന്‍ ഇടിച്ചു തകര്‍ത്തു. ക്യാപ്റ്റന്‍ രാജുവിന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറിയ ഒരുവടക്കന്‍ വീരഗാഥയില്‍ തിലകന് വെച്ചിരുന്ന വേഷത്തിലായിരുന്നു ക്യാപ്റ്റന്‍ അരങ്ങുതകര്‍ത്താടിയത്.

ഐവി ശശിയുടെ അതിരാത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അത്. കസ്റ്റംസ് ഓഫീസറായ ക്യാപ്റ്റന്‍രാജു കള്ളക്കടത്തുകാരനായ ഉമ്മറിനെ പിടിക്കാന്‍ പോകുന്നതായിരുന്ന രംഗം. ചെന്നൈ അരുണാചലം സ്റ്റുഡിയോയില്‍ നടന്ന ഷൂട്ടിംഗിനിടയിലെ ഒരു സ്റ്റണ്ടു രംഗത്തിനിടയില്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഇടി ഉമ്മറിന്റെ താടിയെല്ലില്‍ കൊണ്ടു. സംഘട്ടന സംവിധായകന്‍ ത്യാഗരാജന്റെ നിര്‍ദേശ പ്രകാരം അടിക്കുന്നതായുള്ള അഭിനയത്തിനിടയില്‍ ടൈമിംഗ് തെറ്റിപ്പോയതായിരുന്നു. ഉമ്മറിന്റെ കള്ളക്കടത്തു കേന്ദ്രത്തിലേക്ക് ബൈക്കില്‍ പാഞ്ഞെത്തുന്ന ക്യാപ്റ്റന്‍ രാജുവുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലായിരുന്നു രംഗം. ഇടിക്കുന്നത് പോലെ ആംഗ്യം കാട്ടിയ ക്യാപ്റ്റന്റെ കൈ ഒഴിഞ്ഞുമാറും മുമ്പ് ഉമ്മറിന്റെ താടിയെല്ലില്‍ കൊണ്ടു.

ഷൂട്ടിംഗ് സെറ്റിലേക്ക് ക്യാപ്റ്റന്‍ രാജുവിനും കൂടി വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നിരുന്ന ഉമ്മര്‍ തന്റെ വീട്ടില്‍ നിന്നുള്ള മീന്‍മുട്ട് ഫ്രൈയ്യൊക്കെ കഴിച്ച് തന്റെ താടിയെല്ലു തന്നെ ഇടിച്ചു തകര്‍ത്തല്ലോടാ എന്നായിരുന്നു പിന്നീട് തമാശയായി പ്രതികരിച്ചത്. ആദ്യ സിനിമയായ രക്തത്തില്‍ നസീറിനും മധുവിനും ഒപ്പമായിരുന്നു അഭിനയം. സിനിമയിലെ പ്രധാന വില്ലനായ ബാലന്‍ കെ നായരുടെ സഹായിയായ ചെറു വില്ലനായി അഭിനയിച്ച ക്യാപ്റ്റനെ മധു ഷവ്വലിന് തല്ലുന്നതായിരുന്നു രംഗം. ക്‌ളൈമാക്‌സായിരുന്ന ഈ രംഗം എറണാകുളത്തെ ഒരു ഫാക്ടറിക്കുള്ളില്‍ ആയിരുന്നു. അടി കൊണ്ടു ക്യാപ്റ്റന്‍ വീഴേണ്ടത് പട്ടികകള്‍ക്ക് മുകളിലേക്കാണ്. റിഹേഴ്‌സലില്‍ തന്നെ നന്നായി അഭിനയിച്ച ക്യാപ്റ്റന്‍ പട്ടികള്‍ക്ക് മുകളിലേക്ക് ആത്മാര്‍ത്ഥമായി തന്നെ ഒന്നും നോക്കാതെ വീണു. റിഹേഴ്‌സല്‍ ഓകെ.

അടുത്തത് ഷോട്ടാണ്. ഇതുകണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന നസീര്‍ പെട്ടെന്ന് ഷൂട്ടിംഗ് നിര്‍ത്തിച്ച് ക്യാപ്റ്റനെ വിളിച്ച് പട്ടികയിലെ കൂര്‍ത്തിരിക്കുന്ന ആണികള്‍ കാണിച്ചു കൊടുത്തു. പഴയ വീടു പൊളിച്ച പട്ടിക കൂട്ടിയിട്ടിരിക്കുന്നിടത്തേക്കായിരുന്നു ക്യാപ്റ്റന്‍ മറിഞ്ഞത്. ഇതു ശ്രദ്ധിച്ചതോടെയാണ് നസീറിന്റെ ഇടപെടല്‍ വന്നത്. ആവേശമൊക്കെ നല്ലതാണ് പക്ഷേ പരിക്കുപറ്റിയാല്‍ ആര് നോക്കും എന്ന് ചോദിച്ച് വഴക്കുപറഞ്ഞ നസീര്‍ ഒടുവില്‍ പട്ടികയിലെ ആണികളെല്ലാം മാറ്റിയ ശേഷമായിരുന്നു ഈ രംഗം ചിത്രീകരിക്കാന്‍ സമ്മതിച്ചത്. സഹപ്രവര്‍ത്തകരോടുള്ള നസീറിന്റെ ഈ കരുതലിനെ എക്കാലവും ക്യാപ്റ്റന്‍ ഓര്‍ത്തിരുന്നു.

അതുപോലെ തന്നെ അഭിനയ ജീവിതത്തിലെ ഏറ്റവും അമൂല്യമായ കഥാപാത്രമായ വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരുടെ വേഷത്തിലേക്കു ക്യാപ്റ്റന്‍ രാജു എത്തിയതിന് പിന്നിലും ആകസ്മികതയുടെ ഒരു കഥയുണ്ട്. എംടിയുടെ ശക്തമായ തൂലികയില്‍ നിന്നും ഹരിഹരന്റെ അസാധാരണമായ സംവിധാനത്തില്‍ ഒരുങ്ങിയ ഒരു വടക്കന്‍ വീരഗാഥയില്‍ അരിങ്ങോടരായി ആദ്യം പരിഗണിച്ചത് തിലകനെ ആയിരുന്നു. അരിങ്ങോടരുടെ കഥാപാത്രത്തെ ക്യാപ്റ്റന്‍ രാജുവില്‍ വിശ്വാസപൂര്‍വം ഏല്പിച്ചു. അങ്ങനെ മറ്റൊരു നടനെയും അരിങ്ങോടരുടെ വേഷത്തില്‍ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ തന്റേതായ ശൈലിയില്‍ ക്യാപ്റ്റന്‍ രാജു ആ കഥാപാത്രം അവിസ്മരണീയമാക്കി. സിനിമയില്‍ മമ്മൂട്ടിയെയൂം സുരേഷ്‌ഗോപിയെയും ബാലന്‍ കെ നായരെയുമൊക്കെ പോലെ അതുല്യമായ പ്രകടനം നടത്തിയാണ് ക്യാപ്റ്റന്‍ ഹരിഹരന്റെ വിശ്വാസത്തെ കാത്തത്.



from mangalam.com https://ift.tt/2xlB6Sc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages