ശബരിമലയില്‍ പതിവുകള്‍ മാറിയേക്കും; പുനര്‍ നിര്‍മാണത്തില്‍ വെല്ലുവിളികള്‍ ഏറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ശബരിമലയില്‍ പതിവുകള്‍ മാറിയേക്കും; പുനര്‍ നിര്‍മാണത്തില്‍ വെല്ലുവിളികള്‍ ഏറെ

ശബരിമല : ശബരിമലയിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര മുതല്‍ വിരിവെക്കല്‍ വരെയുള്ള കാര്യങ്ങള്‍ അടിമുടിമാറുന്നു. പ്രളയത്തില്‍ തകര്‍ന്ന പമ്പാ ത്രിവേണിയില്‍ താത്കാലിക സൗകര്യങ്ങള്‍ മാത്രമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. പാലം വീണ്ടെടുക്കാന്‍ കഴിഞ്ഞതോടെ സന്നിധാനത്തേക്കുള്ള പാതയും തുറക്കാനായി. പ്രളയത്തില്‍ തകര്‍ന്ന രാമമൂത്തി മണ്ഡപം വരെയുള്ള കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി പൂര്‍വ്വസ്ഥിതിയിലാക്കി. തകര്‍ന്ന ശൗചാലങ്ങള്‍ക്ക് പകരം പ്രധാന പാതയോരത്ത് നൂറിലധികം ബയോ ടോയ്‌ലറ്റുകള്‍ സജ്ജമാക്കി.

ഭക്തര്‍ക്ക് പമ്പയില്‍ ബലി തര്‍പ്പണം നടത്താനും കുളിക്കാനും ത്രിവേണി പാലത്തിന് മുകളില്‍ താത്കാലിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ത്രിവേണിയിലെയും സന്നിധാനത്തെയും വൈദ്യുതി ബന്ധവും പുനസ്ഥാപിക്കാന്‍ കഴിഞ്ഞു.

ഇതിനിടെ, ബെയ്‌ലി പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച സൈന്യം പിന്‍മാറി, അതുകൊണ്ടു തന്നെ അയ്യപ്പന്‍മാര്‍ക്കുളള നടപ്പാലം ഉടന്‍ പുനര്‍മിക്കണം, നിലയ്ക്കല്‍ കേന്ദ്രമാക്കി തീര്‍ത്ഥാടകരുടെ വിശ്രമത്തിനും വാഹന പാര്‍ക്കിങ്ങിനും സൗകര്യമൊരുക്കണം, അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ ബല പരിശോധന പൂര്‍ത്തിയാക്കി തുടര്‍നടപടിയെടുക്കണം, ഹില്‍ ടോപ്പില്‍ നിന്ന് ഗണപതി ക്ഷേത്രത്തിലേക്കുളള പാലമെന്ന പ്രഖ്യാപനവും ഇനിയും ബാക്കിയാണ്.



from mangalam.com https://ift.tt/2Ov0Rab
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages